Around us

കെ.സുധാകരന് ഭ്രാന്ത്, ഉടന്‍ ചികിത്സിക്കണമെന്ന് കെ.കെ രാഗേഷ് എം.പി

മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എം.പിക്ക് ഭ്രാന്താണെന്ന് കെ.കെ രാഗേഷ് എം.പി. പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കെ.സുധാകരനെ കൈകാര്യം ചെയ്തില്ലെങ്കില്‍ നാടിന് ആപത്താണെന്നും അതിന് രാഹുല്‍ ഗാന്ധി മുന്‍കൈ എടുക്കണമെന്നും കെ.കെ രാഗേഷ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ചെത്തുകാരനായ പിതാവ് പിണറായിയിലെ കള്ളുഷാപ്പില്‍ കള്ളുകുടിച്ചു നടക്കുകയായിരുന്നുവെന്ന് സുധാകരന്‍ അധിക്ഷേപിച്ചിരുന്നു. അധിക്ഷേപിച്ചുകൊണ്ടുള്ള സുധാകരന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും രണ്ടാം മരണ വാര്‍ഷികത്തിലെ അനുസ്മരണ യോഗത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു സുധാകരന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്.

കെ.കെ രാഗേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിന്റെ മുഖ്യമന്ത്രിയെ തുടര്‍ച്ചയായി അധിക്ഷേപിക്കുന്ന സുധാകരന് ഭ്രാന്താണെന്ന് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാകും. ജനങ്ങളോട് മറ്റൊന്നും ചര്‍ച്ചചെയ്യാനില്ലാതെ വന്നപ്പോള്‍ യുഡിഎഫിന്റെ നേതാക്കള്‍ തെക്കും വടക്കും നടന്ന് വായില്‍തോന്നിയത് വിളിച്ചുപറയുകയാണ്. സുധാകരനാവട്ടെ, പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ജാത്യധിക്ഷേപമാണ് പ്രധാന കലാപരിപാടി. മുന്നില്‍ ഇളിച്ചിരുന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മന്ദബുദ്ധിക്കൂട്ടങ്ങളുടെ കൈയ്യടിയാണ് ഊര്‍ജ്ജം. ഈ ജീവിയെ ഇനിയും കൈകാര്യം ചെയ്തില്ലെങ്കില്‍ നാടിനാപത്താണ്. അതിന് രാഹുല്‍ഗാന്ധി മുന്‍കൈയ്യെടുക്കണം.

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

SCROLL FOR NEXT