Around us

കിറ്റെക്‌സില്‍ വീണ്ടും പരിശോധന, പി.ടി തോമസിന്റെ പരാതിയിന്‍മേലെന്ന് സാബു ജേക്കബ്

കിഴക്കമ്പലം കിറ്റെക്‌സില്‍ വീണ്ടും പരിശോധന. ജില്ലാ വികസന സമിതി യോഗത്തില്‍ പി.ടി തോമസ് എം.എല്‍.എ ഉന്നയിച്ച പരാതിയിലാണ് എത്തിയതെന്ന് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കിറ്റെക്‌സ് എം.ഡി സാബു ജേക്കബ്.

സംസ്ഥാന തലത്തില്‍ ഉന്നത ഉദ്യോഗസ്ഥ സംഘം വ്യത്യസ്ത വകുപ്പുകളുടെ പരിശോധന ഏകജാലകത്തിലൂടെ ഏകോപിപ്പിക്കുമെന്നായിരുന്നു വ്യവസായ മന്ത്രിയുടെ പ്രഖ്യാപനമെന്നും സര്‍ക്കാരും മന്ത്രിമാരും എന്തെല്ലാം വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചാലും അതൊന്നും നടപ്പിലാവില്ലെന്നതിന് ഉദാഹരണമാണ് ഈ പരിശോധനയെന്ന് സാബു ജേക്കബ് പ്രതികരിച്ചു.

സംസ്ഥാന ജല വിഭവ വകുപ്പിന്റെ കീഴിലുള്ള ഭൂഗര്‍ഭ ജല അതോറിറ്റിയാണ് മിന്നല്‍ പരിശോധന നടത്തിയത്. കിറ്റെക്‌സില്‍ തുടര്‍ച്ചയായി പരിശോധനകള്‍ നടത്തുന്നുവെന്നും സര്‍ക്കാര്‍ ദ്രോഹിക്കുന്നുവെന്നും ആരോപിച്ച് 3500 കോടിയുടെ നിക്ഷേപദ്ധതിയില്‍ നിന്ന് സാബു ജേക്കബ് പിന്‍മാറിയിരുന്നു. തെലങ്കാനയില്‍ 1000 കോടിയുടെ പദ്ധതി തുടങ്ങുമെന്നും പിന്നീട് സാബു പ്രഖ്യാപിച്ചിരുന്നു.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT