Around us

മുഖ്യമന്ത്രിയെ തള്ളി കേരള കോണ്‍ഗ്രസ് എം നേതാവ്; 'നാര്‍ക്കോട്ടിക് ജിഹാദില്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സി അന്വേഷണം വേണം'

നാര്‍ക്കോട്ടിക് ജിഹാദിലൂടെ അമുസ്ലിങ്ങളെ ജിഹാദികള്‍ മതംമാറ്റുന്നുവെന്ന പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസ്താവനയെ പിന്തുണച്ച് ഇടതുമുന്നണി ഘടകകക്ഷി കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വനിതാ നേതാവ്. ബിഷപ്പ് പറഞ്ഞത് നിലവിലുള്ള കാര്യമാണെന്നും, കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ ഇതില്‍ അന്വേഷണം നടത്തണമെന്നും കേരള വനിതാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിര്‍മ്മല ജിമ്മി പറഞ്ഞു.

'ലവ് ജിഹാദിനെതിരെയും നാര്‍ക്കോട്ടിക് ജിഹാദിനെതിരെയുമാണ് ബിഷപ്പ് സംസാരിച്ചത്. പിതാവ് ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടാകും. യാഥാര്‍ത്ഥ്യത്തിന് വിരുദ്ധമായിട്ടുള്ള ഒരു കാര്യവും പിതാവ് പറയില്ല', നിര്‍മ്മല ജിമ്മി പറഞ്ഞു.

വിശ്വാസിയെന്ന പേരിലാണ് തന്റെ പ്രതികരണമെന്നും, പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടി വക്താക്കള്‍ പറയുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അവര്‍ വ്യക്തമാക്കി. കോട്ടയം ജില്ലാ പ്രസിഡന്റ് കൂടിയായ നിര്‍മ്മല ജിമ്മി കഴിഞ്ഞ ദിവസം പാലായില്‍ എത്തി ബിഷപ്പിനെ കണ്ട് പിന്തുണയറിച്ചിരുന്നു.

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT