Around us

ഗുജറാത്ത് ഇ-ഗവേണന്‍സ് മോഡല്‍ പഠിക്കാന്‍ കേരളം; സര്‍ക്കാര്‍ പ്രതിനിധികള്‍ അഹമ്മദാബാദിലേക്ക്

ഗുജറാത്തില്‍ ഇ ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ അഹമ്മദാബാദിലേക്ക്. പദ്ധതിയുടെ നടത്തിപ്പ് പഠിക്കാനായി ചീഫ് സെക്രട്ടറി വി.പി ജോയ്‌യും അദ്ദേഹത്തിന്റെ ചീഫ് സ്റ്റാഫ് ഓഫീസര്‍ ഉമേഷ് എന്‍.എസ്.കെയുമാണ് ഗുജറാത്തില്‍ പോകുന്നത്.

ഏപ്രില്‍ 27 മുതല്‍ 29 വരെയാണ് കേരളത്തില്‍ നിന്നുള്ള സംഘം ഗുജറാത്തിലുണ്ടാകുക. മികച്ച ഭരണത്തിന് സഹായിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സിസ്റ്റവുമായി ബന്ധപ്പെട്ട പ്രസന്റേഷനില്‍ പങ്കെടുക്കാന്‍ ചീഫ് സെക്രട്ടറിക്ക് അനുമതി നല്‍കികൊണ്ടാണ് സര്‍ക്കാരാണ് ഉത്തരവ് പുറത്തിറങ്ങിയത്.

പ്രോജക്ട് ഇംപ്ലിമെന്റേഷനായി ഗുജറാത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാനാണ് ഇവര്‍ പോകുന്നത്.

2013ല്‍ യുഡിഎഫ് ഭരണകാലത്ത് തൊഴില്‍ മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് അന്ന് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഗുജറാത്തില്‍ നിന്ന് കേരളത്തിന് ഒന്നും മാതൃകയാക്കേണ്ട എന്നായിരുന്നു അന്ന് എല്‍.ഡി.എഫ് പറഞ്ഞിരുന്നത്.

2019ല്‍ വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കെ തുടങ്ങിയതാണ് ഡാഷ് ബോര്‍ഡ് സംവിധാനം

'ഇത്തിരി നേരം ഒത്തിരി ഓർമ്മകൾ'; മികച്ച പ്രതികരണം നേടി റോഷൻ മാത്യു- സെറിൻ ശിഹാബ് ചിത്രം

ഹിറ്റ് ആവർത്തിച്ച് അൽത്താഫ്-അനാർക്കലി കോംബോ; മികച്ച പ്രതികരണവുമായി 'ഇന്നസെന്റ്'

അടയാളങ്ങൾ ഉടഞ്ഞവരുടെ കലാപങ്ങൾ: വേടനും പോറ്റിയും ജാതികേരളവും

ഡബിൾ മോഹൻ വരുന്നു 'വിലായത്ത് ബുദ്ധ' നവംബർ 21ന് തിയേറ്ററുകളിൽ

ചിരി, പ്രണയം, സസ്പെൻസ്... എല്ലാം ചേർന്നൊരു 'ഇത്തിരി നേരം'; റോഷൻ മാത്യു ചിത്രം തിയറ്ററുകളിൽ

SCROLL FOR NEXT