Around us

അതിതീവ്ര മഴ; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബുധനാഴ്ച നടത്താനിരുന്ന സംസ്ഥാന ചലചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു. സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവനാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മുഴുവന്‍ ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മേയ് 27നാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജോജു ജോര്‍ജ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഭൂതകാലത്തിലെ അഭിനയത്തിലൂടെ രേവതി മികച്ച നടിയായി.

ദിലീഷ് പോത്തനാണ് മികച്ച സംവിധായകന്‍. മികച്ച ചിത്രം ആവാസ വ്യൂഹം. തിരക്കഥാകൃത്ത്- കൃഷാന്ത്. സിതാര കൃഷ്ണകുമാര്‍ പ്രദീപ് കുമാര്‍ എന്നിവരാണ് മികച്ച ഗായികയും ഗായകനും.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT