Around us

മികച്ച ആത്മകഥ ടി. ജെ ജോസഫിന്റെ 'അറ്റുപോകാത്ത ഓര്‍മകള്‍'; കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

2021ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വൈശാഖനും പ്രൊഫ. കെപി ശങ്കരനും വിശിഷ്ടാംഗത്വം നല്‍കും. ഡോ. കെ ജയകുമാര്‍, കടത്തനാട്ട് നാരായമന്‍, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍കുട്ടി, കെ.എ ജയശീലന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം.

25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരങ്ങള്‍.

മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം മെഹബൂബ് എക്‌സ്പ്രസ് എന്ന കവിതയ്ക്ക് അന്‍വര്‍ അലിക്ക് ലഭിച്ചു.

മികച്ച നോവലിനുള്ള പുരസകാരത്തിന് ഡോ. ആര്‍ രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത), വിനയ് തോമസ് (പുറ്റ്) എന്നിവര്‍ അര്‍ഹരായി.

മികച്ച ചെറുകഥയ്ക്ക് പുരസ്‌കാരം ദേവദാസ് വിഎം (വഴി കണ്ടു പിടിക്കുന്നവര്‍) ന് ലഭിച്ചു.

നാടകത്തിനുള്ള പുരസ്‌കാരം പ്രദീപ് മണ്ടൂരിന് (നമുക്ക് ജീവിതം പറയാം), ലഭിച്ചു.

മികച്ച സാഹിത്യ വിമര്‍ശനത്തിനുള്ള പുരസ്‌കാരം, എന്‍ അജയകുമാര്‍ (വാക്കിലെ നേരങ്ങള്‍), വൈജ്ഞാനിക സാഹിത്യത്തിന് ഡോ. ഗോപകുമാര്‍ ചോലയില്‍ (കാലാവസ്ഥ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും)

ജീവചരിത്രം/ആത്മകഥ വിഭാഗത്തില്‍ രണ്ട് പേര്‍ക്കാണ് പുരസ്‌കാരം ടി.ജെ ജോസഫ് (അറ്റു പോകാത്ത ഓര്‍മകള്‍),

എം കുഞ്ഞാമന്‍ (എതിര്).

മികച്ച യാത്രാ വിവരണത്തിന് വേണുവിനാണ് പുരസ്‌കാരം (നഗ്നരും നരഭോജികളും), മികച്ച വിവര്‍ത്തനത്തിന് അയ്മനം ജോണ്‍ (കായേന്‍, വിവര്‍ത്തനം: ഷുസെ സരമാഗു)

മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് രഘുനാഥ് പാലേരി (അവര്‍ മൂവരും ഒരു മഴവില്ലും) അര്‍ഹയായി. ഹാസ സാഹിത്യത്തിന് ആന്‍ പാലി ('അ' ഫോര്‍ 'അന്നാമ്മ') അര്‍ഹയായി

വിലാസിനി അവാര്‍ഡിന് ഇ വി രാമകൃഷ്ണന്‍ അര്‍ഹനായി.

എന്‍ഡോവ്മെന്റുകള്‍

വൈക്കം മധു (ഐസി ചാക്കോ അവാര്‍ഡ്), അജയ് പി മങ്ങാട്ട് (സിബി കുമാര്‍ അവാര്‍ഡ്), പ്രൊഫ. പിആര്‍ ഹരികുമാര്‍ (കെആര്‍ നമ്പൂതിരി അവാര്‍ഡ്), കിങ് ജോണ്‍സ് (കനകശ്രീ അവാര്‍ഡ്), വിവേക് ചന്ദ്രന്‍ (ഗീതാഹിരണ്യന്‍ അവാര്‍ഡ്), ഡോ. പികെ രാജശേഖരന്‍ (ജിഎന്‍ പിള്ള അവാര്‍ഡ്), ഡോ. കവിത ബാലകൃഷ്ണന്‍ (ജിഎന്‍ പിള്ള അവാര്‍ഡ്), എന്‍കെ ഷീല (തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം)

തൃശൂരില്‍ ഉള്ളവര്‍ക്ക് ഇപ്പോള്‍ കാര്യം മനസിലായിക്കാണും; കന്യാസ്ത്രീകളുട അറസ്റ്റില്‍ ഫാ. അജി പുതിയപറമ്പില്‍ | WATCH

ഹ്യൂമര്‍ ചെയ്യുന്ന നടിമാര്‍ ഇപ്പോള്‍ കുറവാണ്, പക്ഷെ ഗ്രേസ് ആന്‍റണി എന്നെ ഞെട്ടിച്ചു: സംവിധായകന്‍ റാം

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

SCROLL FOR NEXT