Around us

മികച്ച നോവല്‍ മീശ; കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2019 ലെ മികച്ച നോവലിനുള്ള കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരം എസ്.ഹരീഷിന്റെ മീശയ്ക്ക് ലഭിച്ചു. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം.ഹാസ്യ സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് 'ഈശ്വരന്‍ മാത്രം സാക്ഷി' എന്ന പുസ്തകത്തിലൂടെ സത്യന്‍ അന്തിക്കാട് അര്‍ഹനായി.

പി. വത്സലയ്ക്കും എന്‍.വി.പി ഉണിത്തിരിയ്ക്കും വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവുമാണ് സമ്മാനം. എന്‍.കെ.ജോസ്, പാലക്കീഴ് നാരായണന്‍, പി.അപ്പുക്കുട്ടന്‍, റോസ് മേരി, യു.കലാനാഥന്‍, സി.പി.അബൂബക്കര്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. മുപ്പതിനായിരം രൂപയാണ് പുരസ്‌കാര തുക.

കവിത വിഭാഗത്തില്‍ പി.രാമനും എം.ആര്‍ രേണുകുമാറിനുമാണ് പുരസ്‌കാരം. പി.രാമന്റെ രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ടും എം.ആര്‍ രേണുകുമാറിന്റെ കൊതിയനുമാണ് അവാര്‍ഡിന് അര്‍ഹമായത്. വിനോയ് തോമസിന്റെ രാമച്ചി ചെറുകഥ വിഭാഗത്തില്‍ പുരസ്‌കാരം നേടി. സജിത മഠത്തിലിന്റെ അരങ്ങിലെ മത്സ്യഗന്ധികള്‍ നാടക വിഭാഗത്തിലും അവാര്‍ഡിന് അര്‍ഹമായി.

മറ്റ് പുരസ്‌കാരങ്ങള്‍

ജിഷ അഭിനയ (ഏലി ഏലി മാ സബക്താനി),

സാഹിത്യ വിമര്‍ശനം

ഡോ. കെ.എം. അനില്‍ (പാന്ഥരും വഴിയമ്പലങ്ങളും)

വൈജ്ഞാനിക സാഹിത്യം

ജി. മധുസൂദനന്‍ (നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി),

ഡോ. ആര്‍.വി.ജി. മേനോന്‍ (ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ചരിത്രം),

ജീവചരിത്രം/ആത്മകഥ

എം.ജി.എസ്. നാരായണന്‍ (ജാലകങ്ങള്‍: ഒരു ചരിത്രാന്വേഷിയുടെ വഴികള്‍, കാഴ്ചകള്‍)

യാത്രാവിവരണം

അരുണ്‍ എഴുത്തച്ഛന്‍ (വിശുദ്ധ പാപങ്ങളുടെ ഇന്ത്യ)

വിവര്‍ത്തനം

കെ. അരവിന്ദാക്ഷന്‍ (ഗോതമബുദ്ധന്റെ പരിനിര്‍വാണം)

എന്‍ഡോവ്മെന്റ് പുരസ്‌കാരങ്ങള്‍:

പ്രൊഫ.പി.മാധവന്‍ (ഐ.സി.ചാക്കോ അവാര്‍ഡ്)

ഡി.അനില്‍കുമാര്‍ (കനകശ്രീ അവാര്‍ഡ്)

ബോബി ജോസ് കട്ടിക്കാട് (സി.ബി.കുമാര്‍ അവാര്‍ഡ്)

അമല്‍ (ഗീതാ ഹിരണ്യന്‍ അവാര്‍ഡ്)

സന്ദീപാനന്ദ ഗിരി (കെ.ആര്‍.നമ്പൂതിരി അവാര്‍ഡ്)

സി.എസ്.മീനാക്ഷി (ജി.എന്‍.പിളള അവാര്‍ഡ്)

ഇ.എം.സുരജ (തുഞ്ചന്‍സ്മാരക പ്രബന്ധ മത്സരം)

നിവിന് ടേക്കിൽ ഒരു മാജിക്കുണ്ട്, ലാൽ സാറിനെ പോലെ, അതാണ് ഒരു അനുഗ്രഹീത കലാകാരന്റെ മികവ്: ബി. ഉണ്ണികൃഷ്ണൻ

നിവിനെ സംബന്ധിച്ചിടത്തോളം ടേക്കിൽ അയാൾക്കൊരു മാജിക് ഉണ്ട്: ബി ഉണ്ണികൃഷ്ണൻ

രണ്ട് മില്യൺ കാഴ്ചക്കാരുമായി ഡർബി ട്രെയ്‌ലർ ട്രെൻഡിങ്ങിൽ : ചിത്രം മാർച്ച് 27ന് തിയറ്ററുകളിലേക്ക്

തലവനാകാൻ നിവിൻ; 'പ്രതിഛായ'യിലെ ഗാനം പുറത്ത്

ധ്യാനും വിഷ്ണുവും ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും മുന്നേറുന്നു; പ്രേക്ഷക സ്വീകാര്യതയോടെ ‘ഭീഷ്മർ‘ തിയറ്ററുകളിൽ

SCROLL FOR NEXT