Around us

സംസ്ഥാനത്ത് 7354 പേര്‍ക്ക് കൂടി കൊവിഡ് 19 ; സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല

സംസ്ഥാനത്ത് 7354 പേര്‍ക്ക് കൂടി കൊവിഡ് 19. 22 മരണം കൂടി സ്ഥിരീകരിച്ചു. 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 672 പേരുടെ ഉറവിടം വ്യക്തമല്ല. 3420 പേര്‍ക്കാണ് രോഗമുക്തി. 130 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 61,791 പേരാണ് ചികിത്സയില്‍. 24 മണിക്കൂറിനിടെ 52,755 ടെസ്റ്റുകളാണ് നടത്തിയത്. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്‌ഡോണ്‍ വേണ്ടെന്നായിരുന്നു സര്‍വ കക്ഷിയോഗത്തിലെ പൊതുനിലപാട്.

ലോക്ക്ഡൗണ്‍ ജനജീവിതം ദുരിതത്തിലാക്കുമെന്ന വിലയിരുത്തലാണുണ്ടായത്. അതേസമയം നിയന്ത്രണങ്ങള്‍ ശക്തമായി പാലിക്കപ്പെടണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയേ പറ്റൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം കക്ഷി നേതാക്കളോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് അതീവഗുരുതരമായ സാഹചര്യമാണെന്നും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം വിലയിരുത്തി. സാഹചര്യം വ്യക്തമാക്കി ബോധവത്കരണം ശക്തമാക്കും.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക കക്ഷിനേതാക്കളുടെ ഇടപെടലും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. 96 ശതമാനത്തിനും രോഗബാധ സമ്പര്‍ക്കത്തിലൂടെയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടത് തിരിച്ചടിയായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്ഥിതി സങ്കീര്‍ണമാകും. അതിനാല്‍ അകമഴിഞ്ഞ പിന്‍തുണയും സഹകരണവും എല്ലാവരില്‍ നിന്നുമുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT