Around us

സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് 19, 7108 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് 19. 21 പേരുടെ മരണം സ്ഥിരീകരിച്ചു. 7108 പേര്‍ക്കാണ് രോഗമുക്തി. 86681 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3599 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധ. ഉറവിടം അറിയാത്ത 438 പേരുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

24 മണിക്കൂറിനിടെ 33345 സാംപിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് കേസ് പെര്‍ മില്യണ്‍ 12329 ആണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേസ് പെര്‍ മില്യണിന്റെ ദേശീയ ശരാശരി 5963 ആണ്. സംസ്ഥാനത്ത് ടെസ്റ്റ് പെര്‍ മില്യണ്‍ 1,31,516 ആണ്. 80,248 ആണ് ദേശീയ ശരാശരി.

കേസ് ഫറ്റാലിറ്റി റേറ്റ് .34 ആണെങ്കില്‍ ഇതിന്റെ ദേശീയ ശരാശരി 1.49 ആണ്. സംസ്ഥാനത്ത് മരണപ്പെട്ടവരില്‍ 94 ശതമാനവും മറ്റ് രോഗാവസ്ഥകള്‍ ഉള്ളവരാണ്. രോഗവ്യാപനത്തിന്റെ പ്രതിവാര വര്‍ധന 5 ശതമാനം കുറഞ്ഞു. രോഗവിമുക്തി നിരക്ക് കാര്യമായി വര്‍ധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

Kerala Reports 4138 New Covid Cases Today

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT