Around us

LIVE BLOG : കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം 13 ആയി

&nbsp;<br>

THE CUE

രാഹുല്‍ ഗാന്ധി ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി മലപ്പുറത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. കവളപ്പാറയിലെ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തു നിന്നും മാറ്റിപ്പാര്‍പ്പിച്ച ആളുകളുള്ള ക്യാമ്പാണ് രാഹുല്‍ സന്ദര്‍ശിച്ചത്‌

കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം 12 ആയി

കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. രാഗിണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ഉരുള്‍പൊട്ടലില്‍ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഇന്ന് രാവിലെ രണ്ട് പേരുടെ മൃതദേഹം സ്ഥലത്തു നിന്നു കണ്ടെത്തിയിരുന്നു. അറുപതോളം പേര്‍ ഇവിടെ കാണാതായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി

കനത്തമഴയിലും ഉരുള്‍പൊട്ടലിലും ദുരിതത്തിലായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുവാനായി വയനാട് എംപി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധി ആദ്യം മലപ്പുറം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും.

കോട്ടക്കുന്നില്‍ നിന്ന് രണ്ട് മൃതദേഹം കൂടി കണ്ടെത്തി

കോട്ടക്കുന്നില്‍ നിന്ന് രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങലാണ് കണ്ടെത്തിയത്.

മലപ്പുറം ജില്ലയിൽ ഒറ്റപ്പെട്ടു പോയ ഇരുട്ടുകുത്തി കോളനിയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യോമസേനയുടെ സഹായത്തോടെ എയർ ഡ്രോപ്പ് വഴി ഭക്ഷണം എത്തിച്ചു.

പുത്തുമലയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി ; ഇനി കണ്ടെത്താനുള്ളത് 7 പേരെ

വയനാട് പുത്തുമലയില്‍ മണ്ണിനടിയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതുവരെ 10 മൃതദേഹങ്ങളാണ് തെരച്ചിലില്‍ ഇവിടെ നിന്ന് കണ്ടെടുത്തത്. ഇനി 7 പേരെ കൂടി കണ്ടെത്താനുണ്ട്. സൈന്യവും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.

മഴക്കെടുതിയില്‍ മരണം 63; കവളപ്പാറയില്‍ സൈന്യമെത്തി; പല ജില്ലകളിലും കനത്ത മഴയ്ക്ക് ശമനം

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 63 പേര്‍. മലപ്പുറം കവളപ്പാറയില്‍ മണ്ണിനടിയില്‍ പെട്ട ഒമ്പത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ദുരന്തസ്ഥലത്ത് തെരച്ചിലിനായി സൈന്യം എത്തിയിട്ടുണ്ട്. മദ്രാസ് റെജിമെന്റിലെ 30 അംഗ സംഘമാണ് കവളപ്പാറയിലെത്തിയത്. കോഴിക്കോട് നിന്ന് കൂടുതല്‍ അഗ്നിശമനസേനാംഗങ്ങള്‍ സ്ഥലത്തെത്തും. കവളപ്പാറയില്‍ 54 പേരെ കണ്ടെത്താനുണ്ടെന്നാണ് അനുമാനം. ഇതില്‍ 20 കുട്ടികളും ഉള്‍പ്പെടുന്നു. മണ്ണിടിച്ചിലുണ്ടായ വയനാട് പൂത്തുമലയില്‍ എട്ടുപേരേയും കണ്ടെത്താനുണ്ട്.

ഇടുക്കിയില്‍ ആറ് ഡാമുകള്‍ തുറന്നു

മഴതുടരുന്നതിനാല്‍ ഇടുക്കി ജില്ലയിലെ ആറ് ചെറിയ അണക്കെട്ടുകള്‍ തുറന്നു. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിലും മഴയുണ്ട്. 128 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യൂമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT