Around us

സെക്രട്ടറിയേറ്റിന് മുന്നിലെ ഷഹീന്‍ബാഗ് പൊളിക്കാന്‍ പന്തലുടമയ്ക്ക് വീണ്ടും നോട്ടീസ്; അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍

സെക്രട്ടറിയേറ്റിന് മുന്നിലെ ഷഹീന്‍ബാഗ് സമരപന്തല്‍ പൊളിച്ചുമാറ്റാന്‍ പന്തലുടമയ്ക്ക് നോട്ടീസ്. പന്ത്രണ്ട് മണിക്കൂറിനുള്ള സമരപന്തല്‍ പൊളിക്കണമെന്നാണ് പൊലീസ് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ദില്ലിയിലെ ഷഹീന്‍ബാഗ് സമരത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് തിരുവനന്തപുരത്തും പ്രതിഷേധം നടത്തുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷഹീന്‍ബാഗിനൊപ്പം വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ടുള്ള സമരപന്തലും നീക്കാന്‍ കണ്ടോന്‍മെന്റ് പൊലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പന്തല്‍ പൊളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍. ഇടതു നേതാക്കള്‍ ഉള്‍പ്പെടെ ഷഹീന്‍ബാഗ് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എത്തിയിരുന്നു.

അതി സുരക്ഷാ മേഖലയായ സെക്രട്ടറിയേറ്റിന്റെ മുന്‍വശം മറയ്ക്കുന്ന രീയിലാണ് സമരപന്തലെന്നാണ് പൊളിച്ച് നീക്കുന്നതിനായി പൊലീസ് പറയുന്ന കാരണം. ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാകും. ഒന്നോ രണ്ടോ ദിവസത്തേക്കാണ് പന്തല്‍ കെട്ടാന്‍ അനുവാദം നല്‍കുന്നത്. കൂടുതല്‍ ദിവസം പന്തല്‍ കെട്ടിയിരിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങളില്‍ പോകുന്നവര്‍ക്കും അസൗകര്യമുണ്ടാക്കുമെന്നും നേരത്തെ നല്‍കിയ നോട്ടീസില്‍ പൊലീസ് പറഞ്ഞിരുന്നു.

വെക്കേഷൻ പൊളിച്ചടുക്കാൻ "അതിരടി" മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും

വെനസ്വേലയിലെ യു എസ് അധിനിവേശവും ചില യാഥാർഥ്യങ്ങളും

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

SCROLL FOR NEXT