Around us

'തീപിടിച്ചത് ഫാനില്‍ നിന്ന് തന്നെ, മദ്യക്കുപ്പിയില്‍ തീപിടിച്ചിട്ടില്ല'; ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളി വീഡിയോ പുറത്തുവിട്ട് പൊലീസ്

സെക്രട്ടേറിയറ്റ് തീപിടിത്തത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളി പൊലീസ്. തീപിടിത്തം ഫാനില്‍ നിന്നാണുണ്ടായതെന്നും, മദ്യക്കുപ്പിയില്‍ തീപിടിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇത് വിശദീകരിക്കുന്ന വീഡിയോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

'അടഞ്ഞു കിടന്ന ഓഫീസില്‍ ഫാന്‍ നിരന്തരമായി കറങ്ങുകയും കോയില്‍ ചൂടായി സ്പാര്‍ക്കുണ്ടാകുകയും ചെയ്തു.വയറിന്റെ ഇന്‍സുലേഷന്‍ പോയതാണ് തമ്മില്‍ ഉരയാന്‍ കാരണമായത്.' സ്പാര്‍ക്കില്‍ നിന്ന് തീ ഫാനിലേക്ക് പടരുകയും ഫാനിലെ പ്ലാസ്റ്റിക് വസ്തുക്കള്‍ തീപിടിച്ച് ഫയലിലേക്ക് വീണ് തീപിടിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വരുന്നതിന് മുമ്പാണ് ഗ്രാഫിക്കല്‍ ചിത്രീകരണം തയ്യാറാക്കിയിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തീപിടിത്തം ഉണ്ടായ സ്ഥലത്ത് നിന്ന് അല്‍പം അകലെയുള്ള കാബിനിലാണ് മദ്യക്കുപ്പികളുണ്ടായിരുന്നത്. കുപ്പിയില്‍ മദ്യം ഉണ്ടായിരുന്നില്ല. കാബിന്‍ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരോട് ഇക്കാര്യത്തില്‍ വിശദീകരണം തേടിയിരുന്നുവെന്നും പൊലീസ് പറയുന്നു.

തീപിടിത്തം ഉണ്ടായ സ്ഥലത്ത് നിന്ന് ശേഖരിച്ച സാധനങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് നാഷണല്‍ ലാബിലേക്ക് അയക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT