Around us

'നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ ചര്‍ച്ച ചെയ്തു'; നികേഷ് കുമാറിനെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ ചര്‍ച്ച ചെയ്തുവെന്ന് ആരോപിച്ച്‌ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി എം.വി നികേഷ് കുമാറിനെതിരെയും ചാനലിനെതിരെയും കേസെടുത്തു.

സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കൊച്ചി സിറ്റി സൈബര്‍ പൊലീസാണ് നികേഷ് കുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. 228 എ 3 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത് റിപ്പോര്‍ട്ടര്‍ ചാനലിലൂടെയായിരുന്നു.

കോടതി വിചാരണയിലിരിക്കുന്ന നടി ആക്രമണ കേസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും പ്രചരിപ്പിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ ചര്‍ച്ച സംഘടിപ്പിച്ചതായി എഫ്.ഐ.ആറില്‍ പറയുന്നു.

റിപ്പോര്‍ട്ടര്‍ ലൈവ് വെബ്‌സൈറ്റില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിനും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ ചാനലിലൂടെയായിരുന്നു.

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

SCROLL FOR NEXT