Around us

‘മലപ്പുറത്ത് പൗരത്വ നിയമത്തെ അനുകൂലിച്ച ഹിന്ദുക്കള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന് ബിജെപി എംപിയുടെ ട്വീറ്റ്’; കേസെടുത്ത് പോലീസ് 

THE CUE

മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ബിജെപി എംപി ശോഭ കരന്തലജെയ്‌ക്കെതിരെ കേസെടുത്ത് കേരള പോലീസ്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമത്തെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന വ്യാജ ട്വീറ്റായിരുന്നു ചിക്ക്മംഗളൂര്‍ എപി ശോഭ കരന്തലജെ പോസ്റ്റ് ചെയ്തത്. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ചതിന് 153(എ) വകുപ്പ് പ്രകാരമാണ് കേസ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേരളം മറ്റൊരു കാശ്മീര്‍ ആകാന്‍ ശ്രമിക്കുകയാണെന്ന് ട്വീറ്റില്‍ ശോഭ കരന്തലജെ പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചെന്ന കാരണത്താല്‍ കുറ്റിപ്പുറം പഞ്ചായത്തിലെ ഹിന്ദുക്കള്‍ക്ക് കുടിവെള്ളം നിഷേധിച്ചു. സേവാഭാരതിയാണ് ഇവര്‍ക്ക് വെള്ളം നല്‍കുന്നത്. കേരളത്തിലെ ഈ സമാധാനപരമായ അസഹിഷ്ണുത ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമോ എന്നും തന്റെ ട്വീറ്റില്‍ ശോഭ കരന്തലജെ ചോദിച്ചിരുന്നു.

ഇത് തെറ്റായ വാര്‍ത്തയാണെന്ന പ്രചാരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സുപ്രീംകോടതി അഭിഭാഷകനും മലപ്പുറം സ്വദേശിയുമായ സുഭാഷ് ചന്ദ്രനാണ് വ്യാജപ്രചാരണത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. കുറ്റിപ്പുറത്തെ മതസാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ എംപി വ്യാജപ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സംഭവം വിവാദമായതോടെ വിശദീകരണവുമായി പഞ്ചായത്ത് അധികൃതരും നാട്ടുകാരും രംഗത്തെത്തിയിരുന്നു.

കുറ്റിപ്പുറത്തെ പൈങ്കണ്ണൂര്‍ പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിച്ച് വരികയാണ്, അതിനിടയിലാണ് വസ്തുത മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT