Around us

കേരളത്തില്‍ ഈ മാസം 4.6 ലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാം; മുന്നറിയിപ്പുമായി കേന്ദ്ര സംഘം

കൊവിഡ് വ്യാപനത്തില്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര സംഘം. കേരളത്തില്‍ ഈ മാസം 20 വരെ 4.6 ലക്ഷം വരെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്നാണ് കേന്ദ്ര സംഘം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്തെ എട്ട് ജില്ലകള്‍ സന്ദര്‍ശിച്ച ശേഷമാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് ഒന്നു മുതല്‍ 20 വരെ 4.6 ലക്ഷം വരെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്നാണ് കേന്ദ്രം സംഘം വിലയിരുത്തുന്നത്.

തെക്കന്‍ സംസ്ഥാനങ്ങളില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ വീണ്ടും രോഗം വരുന്നത് പരിശോധിക്കണമെന്നും കേന്ദ്ര സംഘം ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലയില്‍ ആദ്യ ഡോസ് സ്വീകരിച്ച 14,974 പേര്‍ക്കും, രണ്ട് ഡോസ് സ്വീകരിച്ച 5,042 പേര്‍ക്കും രോഗബാധയുണ്ടായെന്നും കേന്ദ്ര സംഘം പറഞ്ഞു. ഡെല്‍റ്റ വകഭേദത്തിലും കേന്ദ്ര സംഘം ആശങ്ക പ്രകടിപ്പിച്ചു.

സംസ്ഥാനത്ത് ചൊവ്വാഴ്ച 21,119 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

SCROLL FOR NEXT