Around us

രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 75 ശതമാനത്തില്‍ അധികം പോളിങ്

THE CUE

തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങില്‍ 75 ശതമാനത്തില്‍ അധികം പേര്‍ വോട്ട് രേഖപ്പെടുത്തി. ആറ് മണിക്ക് ശേഷമുള്ള ഒരു മണിക്കൂര്‍ കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ട് രേഖപ്പെടുത്താം. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

50 % പിന്നിട്ട് പോളിങ്

തദ്ദേശതെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ അഞ്ച് ജില്ലകളിലും വോട്ടിങ് ശതമാനം 50 പിന്നിട്ടു. വയനാട് ജില്ലയിലാണ് കൂടുതല്‍ പോളിങ്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വികാരം ജനവിധിയില്‍ പ്രതിഫലിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

5 ജില്ലകളിലെ രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതുവരെ 27.17 % പോളിങ്. കോട്ടയം - 27.23%, എറണാകുളം - 26.75%, തൃശൂര്‍ - 27.29%, പാലക്കാട് - 27.02% വയനാട് - 28.3%.

5 ജില്ലകളില്‍ ഭേദപ്പെട്ട പോളിങ് ; ഇതുവരെ ഇരുപത് ശതമാനത്തോളം.

രണ്ടാമതെത്തിച്ച വോട്ടിങ് മെഷീനും തകരാറിലായി. പാലക്കാട് സെന്റ്‌സ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ പോളിങ് വൈകുന്നു. പ്രതിഷേധിച്ച്‌വോട്ടര്‍മാര്‍. നിരവധി പേര്‍ മടങ്ങിപ്പോയി.

ആദ്യ മണിക്കൂറില്‍ ഭേദപ്പെട്ട പോളിങ്, 6.67 ശതമാനം.

മന്ത്രിമാരായ എ.സി മൊയ്തീന്‍, വിഎസ് സുനില്‍കുമാര്‍, സി രവീന്ദ്രനാഥ്‌,നടന്‍ ടൊവീനോ തോമസ് എന്നിവര്‍ വോട്ട് ചെയ്തു

മന്ത്രി എ.സി മൊയ്തീനെതിരെ അനില്‍ അക്കര. 6.55 ന് വോട്ട് ചെയ്തത് ചട്ടവിരുദ്ധമെന്ന് എംഎല്‍എ. മന്ത്രിക്കെതിരെ യുഡിഎഫ് പോളിങ് ഏജന്റ് പരാതി നല്‍കി. തദ്ദേശമന്ത്രി ചട്ടം ലംഘിച്ചെന്ന് പരാതി.

ജനങ്ങള്‍ അസ്വസ്ഥരെന്ന് ജി സുകുമാരന്‍ നായര്‍. ജനാധിപത്യം പുനസ്ഥാപിക്കുന്ന ഫലം ഉണ്ടാകണം. വസ്തുതകള്‍ മനസ്സിലാക്കി ജനം വോട്ട് ചെയ്യണമെന്നും ജി സുകുമാരന്‍ നായര്‍.

മന്ത്രി സി രവീന്ദ്രനാഥ് വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് മന്ത്രി.

മന്ത്രി എ.സി മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തി. വിവാദങ്ങള്‍ ബാധിക്കില്ലെന്ന് മന്ത്രി.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായി കോട്ടയം, എറണാകുളം,തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT