Around us

'സി.പി.എം വര്‍ഗീയ പാര്‍ട്ടികളുമായി സന്ധി ചെയ്തു'; കെ.സുധാകരന്‍, Kerala Local Body Election Result 2020

സി.പി.എം വര്‍ഗീയ പാര്‍ട്ടികളുമായി സന്ധി ചെയ്തുവെന്ന് കെ.സുധാകരന്‍ എം.പി. അതിനാലാണ് എല്‍.ഡി.എഫിന് വോട്ട് നേടാന്‍ സാധിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂര്‍ ജില്ലയില്‍ യു.ഡി.എഫിന് വലിയ പരിക്കൊന്നും പറ്റിയിട്ടില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

'പിണറായിയുടെ സ്വന്തം നിയോജക മണ്ഡലത്തില്‍, മുഴപ്പിലങ്ങാട് എസ്.ഡി.പി.ഐയുമായി തുറന്ന സഖ്യത്തിലാണ് സി.പി.എം മത്സരിച്ചത്. വര്‍ഗീയ കാഴ്ചപ്പാടുള്ളവരുമായി സന്ധി ചെയ്തതിനാല്‍ അവര്‍ക്ക് വോട്ട് നേടാന്‍ സാധിച്ചിട്ടുണ്ട്.'

ഇക്കഴിഞ്ഞ നാലര വര്‍ഷക്കാലം എല്‍.ഡി.എഫിന്റെ ഏറ്റവും മോശം ഭരണമാണ് കണ്ടതെന്നും സുധാകരന്‍ ആരോപിച്ചു. കേരളരാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെ ഇത്രയും അപമാനത്തിന്റെ പടുകുഴിയില്‍ ഒരു സര്‍ക്കാര്‍ താണുപോയ സാഹചര്യം ഉണ്ടായിട്ടില്ല. ആ ഭരണത്തിന്റെ പോരായ്മകള്‍ ജനസമക്ഷം എത്തിക്കുന്നതില്‍ യു.ഡി.എഫിന് ഒരുപാട് പരിമിതികളുണ്ടായി. എല്‍.ഡി.എഫ് അവരുടെ സംഘടനാ മിഷണറി വെച്ച് ജനങ്ങളിലേക്കെത്തിയപ്പോള്‍ അത്രയും മികവില്ലാത്ത സംഘടനാ മിഷണറി വെച്ച് യു.ഡി.എഫിന് അതിന് സാധിച്ചില്ലെന്നും കെ.സുധാകരന്‍.

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

കൊട്ടാരം വീട്ടിലെ അപ്പൂട്ടന്റെ തമിഴ് റീമേക്കിൽ ഓരോ ഷോട്ടും കഴിയുമ്പോഴും ജയറാമിനെ പോലെ ആയില്ലല്ലോ എന്നായിരുന്നു എന്റെ ചിന്ത: സത്യരാജ്

ടൈം ട്രാവൽ ത്രില്ലർ ‘ഒറിജിനൽ’ ടീസർ പുറത്തിറങ്ങി

മൂന്ന് പതിറ്റാണ്ടുകളോളം എവറസ്റ്റിന്റെ വഴികാട്ടിയായ 'ഗ്രീൻ ബൂട്സ്'

കൊല്ലം തൂക്ക് ലോഡിംങ് പുതുമുഖങ്ങൾക്ക് ഒപ്പം ഒരു ടിനു പാപ്പച്ചൻ പടം; കൊല്ലം കോട്ട കമ്പനി ഫസ്റ്റ് ലുക്ക്

SCROLL FOR NEXT