Around us

യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ആരെന്ന് ജനങ്ങള്‍ തീരുമാനിച്ചു', വിജയം ചതിച്ചവര്‍ക്കുള്ള മറുപടിയെന്ന് ജോസ് കെ മാണി

തദ്ദേശതെരഞ്ഞെടുപ്പില്‍ നേടാനായ വിജയം കെ.എം.മാണിയെ ചതിച്ചവര്‍ക്കും തള്ളിപ്പറഞ്ഞവര്‍ക്കുമുള്ള മറുപടിയെന്ന് ജോസ് കെ മാണി. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ആരാണെന്ന് ജനങ്ങള്‍ തീരുമാനിച്ചുവെന്നും, വിജയം അഭിമാനകരമാണെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

'കേരളകോണ്‍ഗ്രസ് പാര്‍ട്ടിയെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും സംബന്ധിച്ചിടത്തോളം ഉജ്വലമായ, ചരിത്രവിജയമാണ് നേടാന്‍ കഴിഞ്ഞത്. എക്കാലവും യു.ഡിഎഫിനൊപ്പം നിന്ന ജില്ലയാണ് കോട്ടയം. യു.ഡിഎഫിന്റെ കോട്ടയായ സീറ്റുകളിലെല്ലാം ചരിത്രമാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഒരു രാഷ്ട്രീയമാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ഏതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു, കോടതി തീരുമാനമെടുത്തു, ഇപ്പോള്‍ ജനങ്ങളും ആ തീരുമാനമെടുത്തിരിക്കുകയാണ്.

മാണി സാറിനൊപ്പം നിന്ന് മാണി സാറിനെ ചതിച്ച, തള്ളിപ്പറഞ്ഞ പലരുമുണ്ട്, അവര്‍ക്കെല്ലാമുള്ള മറുപടിയായാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്. കേരള സംസ്ഥാനത്ത് ഇടതുപക്ഷത്തിന് വലിയമുന്നേറ്റമുണ്ടാകുന്നുണ്ട്. ജനങ്ങള്‍ ഇടതുപക്ഷത്തോടൊപ്പമാണെന്ന് പറയുന്നതാണ് തെരഞ്ഞെടുപ്പ് ഫലം', ജോസ് കെ മാണി പറഞ്ഞു.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT