Around us

കെ.എം.മാണിയെ ചതിച്ചവര്‍ക്കുള്ള മറുപടി വോട്ടിലെന്ന് ജോസ്.കെ.മാണി

കെ.എം.മാണിയെ ചതിച്ചവര്‍ക്കുള്ള മറുപടി വോട്ടിലൂടെ ഉണ്ടാകുമെന്ന് ജോസ്.കെ മാണി. ഇടതുസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ജോസ്.കെ.മാണി. എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നും വോട്ട് ചെയ്ത ശേഷം ജോസ്.കെ.മാണി പ്രതികരിച്ചു.

കെ.എം.മാണിയെ സ്‌നേഹിക്കുന്നവരെല്ലാം രണ്ടിലക്കൊപ്പമായിരിക്കും. കെ.എം.മാണിയുടെ മരണശേഷം കേരളാ കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ കൂട്ടുനിന്നവര്‍ക്ക് തിരിച്ചടിയായിരിക്കും തെരഞ്ഞെടുപ്പെന്നും ജോസ്.കെ.മാണി. കൊവിഡിനെ ഫലപ്രദമായി നേരിട്ട സര്‍ക്കാരാണ് കേരളത്തിലേതെന്നും ജോസ്.കെ.മാണി.

മധ്യകേരളത്തില്‍ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും, എല്‍ഡിഎഫിന് മികച്ച നേട്ടമുണ്ടാക്കുമെന്നും ജോസ് കെ മാണി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രണ്ടില വാടിത്തളരും എന്ന് പിജെ ജോസഫ് പറയുന്നത് ഭയം കൊണ്ടാണെന്നും ഇത്രനാളും രണ്ടിലക്ക് വേണ്ടി ഓടി നടന്നവരാണ് ജോസഫ് വിഭാഗം എന്നും ജോസ് കെ മാണി പ്രതികരിച്ചു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

kerala local body election JOSE K MANI Response

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT