Around us

ബിജെപി മുതല്‍ ജമാഅത്തെ ഇസ്ലാമി വരെയുള്ള കൂട്ടുകെട്ടാണ് യു.ഡി.എഫിന്റേത്: എ.വിജയരാഘവന്‍

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പില്‍ അഞ്ച് ജില്ലകളില്‍ മികച്ച പോളിംഗ്. പോളിംഗ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്ന ആത്മവിശ്വാസത്തിലാണ് ഇരുമുന്നണിയും ബിജെപിയും. മികച്ച വിജയമാണ് ഇടത് മുന്നണി ഈ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനറും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ എ. വിജയരാഘവന്‍. വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് പ്രതികരണം.

എ.വിജയരാഘവന്റെ പ്രതികരണം

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ വലിയ ആത്മവിശ്വാസമുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യാനാണ് തെരഞ്ഞെടുപ്പ് പ്രചരണം യു.ഡി.എഫ് ഉപയോഗിച്ചത്. അസത്യപ്രചരണവും, അപവാദ പ്രചരണവുമാണ് അവര്‍ നടത്തിയത്. ഇതിന് ജനങ്ങള്‍ മറുപടി നല്‍കും. മുഖ്യമന്ത്രിയെ ഒറ്റതിരിച്ച് കോണ്‍ഗ്രസ് ആക്രമിച്ചു. ഇതിനെ ജനങ്ങള്‍ വോട്ടിലൂടെ നിരാകരിക്കും. തെരഞ്ഞെടുപ്പ് കാലത്ത് സിപിഐഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതും തൊട്ടുമുമ്പായി നാല് സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള കോണ്‍ഗ്രസ്-ബിജെപി ഗൂഡാലോചനയുടെ ഭാഗമായാണ്. കേരളത്തെ വര്‍ഗീയവല്‍ക്കരിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപിയും യുഡിഎഫും നടത്തിയത്. അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടാണ് അവരുണ്ടാക്കിയത്. ബിജെപി മുതല്‍ ജമാഅത്തെ ഇസ്ലാമി വരെയുള്ള രാഷ്ട്രീയ കൂട്ടുകെട്ടാണ് യുഡിഎഫ് രൂപീകരിച്ചത്. അത് സമാധാനം ഇല്ലാതാക്കാനാണ്. അത് ജനങ്ങള്‍ കാണുന്നുണ്ട്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT