ബിഷപ്പ് ഫ്രാങ്കോ 
Around us

ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി തള്ളി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഹര്‍ജി തള്ളി. ഹൈക്കോടതിയാണ് അപേക്ഷ തള്ളിയത്. കേസില്‍ വിചാരണ തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിചാരണ നിര്‍ത്തിവെയ്ക്കണമെന്നായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആവശ്യപ്പെട്ടത്. വിചാരണ നീട്ടിയാല്‍ സാക്ഷികള്‍ക്ക് ബുദ്ധിമുട്ടാകുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. വാദം ഈമാസം അഞ്ചാം തിയതി നടക്കും.

വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ നേരത്തെ സമീപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരും കന്യാസ്ത്രീയും ഇതിനെ എതിര്‍ത്തിരുന്നു.. തനിക്കെതിരെ തെളിവില്ലെന്ന് കാണിച്ച് കേസില്‍ നിന്നും ഒഴിവാക്കണമെന്ന ഹര്‍ജിയും സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT