Around us

അദാനിക്ക് അന്ത്യശാസനം; വിഴിഞ്ഞം പദ്ധതി മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍; പാറയില്ലെന്ന് വിശദീകരണം

THE CUE

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് അദാനി പോര്‍ട്ട്‌സിന് അന്ത്യശാസനം. കരാര്‍ വ്യവസ്ഥകള്‍ കമ്പനി ലംഘിച്ചുവെന്ന് നിയമസഭാ സമിതി കുറ്റപ്പെടുത്തി. 2019 ഡിസംബറില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാര്‍. നിര്‍മ്മാണത്തിനാവശ്യമായ പാറ ലഭിക്കാത്തതാണ് പദ്ധതി വൈകുന്നതില്‍ അദാനി ഗ്രൂപ്പിന്റെ വിശദീകരണം. ഇത് നിയമസഭാ സമിതി തള്ളി.

പദ്ധതിയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ അദാനി ഗ്രൂപ്പില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണ കമ്പനി എംഡി ജയകുമാര്‍ അറിയിച്ചു. മൂന്ന് മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കണം. ഇതിന് കഴിഞ്ഞില്ലെങ്കില്‍ നഷ്ടപരിഹാനം നല്‍കണമെന്നും ഡോക്ടര്‍ ജയകുമാര്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ക്വാറികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ പാറ ലഭിക്കുന്നില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. ഇവിടെ കിട്ടില്ലെങ്കില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കണമെന്ന് പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിക്കുന്ന സമിതിയുടെ ചെയര്‍മാന്‍ സി ദിവാകരന്‍ പറഞ്ഞു.

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

SCROLL FOR NEXT