Around us

'കലയെന്ന പേരില്‍ കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കരുത്'; രഹ്ന ഫാത്തിമക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍

നഗ്ന ശരീരത്തില്‍ മക്കള്‍ ചിത്രം വരയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കലയെന്ന പേരില്‍ കുട്ടികളെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കരുത്. പോക്‌സോ കേസിന്റെ പരിധിയില്‍ വരുന്നതാണ് രഹ്ന ഫാത്തിമയ്‌ക്കെതിരായ പരാതിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

സ്വന്തം കുട്ടിയെ വച്ച് എന്തും ചെയ്യാമെന്ന സ്ഥിതിയുണ്ടാകുന്നത് സമൂഹത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കും. രഹ്നക്കെതിരെ മുന്‍പുണ്ടായ പരാതികളും കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുതെന്നും കോടതിയെ അറിയിച്ചു.

മകനും മകളും രഹ്നയുടെ നഗ്ന ശരീരത്തില്‍ ചിത്രം വരയ്ക്കുന്നതായിരുന്നു വീഡിയോ. ബോഡി ആന്‍ഡ് പൊളിറ്റിക്‌സ് എന്ന പേരിലാണ് രഹ്ന ഈ വീഡിയോ ഷെയര്‍ ചെയ്തത്.പ്രായപൂര്‍ത്തിയാകാത്ത മകന്‍ നഗ്ന ശരീരത്തില്‍ ചിത്രം വരച്ചതിനെതിരെ തിരുവല്ല പോലീസ് കേസെടുത്തിട്ടുണ്ട്. സൈബര്‍ ഡോമിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് എറണാകുളം സൗത്ത് സ്‌റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തു.

രഹ്നയുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ലാപ്‌ടോപ്പും ഫോണും കുട്ടികളുടെ പെയിന്റിങ്് സാമഗ്രികളും പിടിച്ചെടുത്തിരുന്നു. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ചാണ് രഹ്ന ഫാത്തിമ കോടതിയെ സമീപിച്ചത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT