Around us

സ്വപ്‌നയുടെ നിയമനത്തില്‍ അപാകത; പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്പനിക്ക് വിലക്ക്

സംസ്ഥാന സര്‍ക്കാരിന്റെ ഐ.ടി. പദ്ധതികളില്‍ നിന്നും പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്പനിക്ക് വിലക്ക്. രണ്ട് വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ നിയമനത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണ് വിലക്ക്.

യോഗ്യതയില്ലാത്ത ആളെ നിയമിച്ചു, കരാര്‍ വ്യവസ്ഥയില്‍ ഗുരുതര വീഴ്ച വരുത്തി എന്നി കാര്യങ്ങളാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കെ ഫോണിലെ കരാറും പുതുക്കില്ല. കെ ഫോണുമായുള്ള കരാര്‍ ഇന്ന് അവസാനിച്ചിരുന്നു. ഇ മൊബിലിറ്റി പദ്ധയില്‍ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു.

ഐ.ടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌ന സുരേഷിനെ ഓപ്പറേഷന്‍സ് മാനേജരായി നിയമിച്ചത് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്പനി വഴിയായിരുന്നു. വിലക്ക് ഏര്‍പ്പെടുത്തിയുള്ള ഉത്തരവില്‍ സ്വപ്‌നയുടെ പേര് പരാമര്‍ശിക്കുന്നില്ല.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT