Around us

‘വിആര്‍ വണ്‍ വിആര്‍ ഫസ്റ്റ്’, ഭരണഘടനാ സംരക്ഷണത്തിന് മുന്നില്‍ തന്നെയെന്ന് പ്രഖ്യാപിച്ച് ദേശീയ മാധ്യമങ്ങളില്‍ കേരളസര്‍ക്കാര്‍ പരസ്യം 

THE CUE

പൗരത്വ ഭേദഗതിയില്‍ നിലപാട് ഉറപ്പിച്ച് ദേശീയ മാധ്യമങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരസ്യം. ഭരണഘടന സംരക്ഷിക്കാന്‍ കേരളം മുന്നിലുണ്ടെന്ന് പറയുന്ന പരസ്യത്തില്‍, സംസ്ഥാനം ഒറ്റക്കെട്ടാണെന്നും വ്യക്തമാക്കുന്നുണ്ട്. 'വിആര്‍ വണ്‍ വിആര്‍ ഫസ്റ്റ്' (ഒന്നാണ് നമ്മള്‍, ഒന്നാമതാണ് നമ്മള്‍) എന്ന തലക്കെട്ടിലാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനമാണ് കേരളമെന്നും ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുന്ന ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളം നിര്‍ത്തിവെച്ചിട്ടുണ്ടെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. തടങ്കല്‍ പാളയം, റേഷന്‍ കാര്‍ഡ് നിഷേധം തുടങ്ങിയ ഭീഷണികള്‍ ഉയര്‍ന്നപ്പോള്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഉറച്ച കാല്‍വെയ്പ്പ് നടത്തിയ സര്‍ക്കാരാണ് കേരളത്തിലേത്. ദാരിദ്ര്യ നിര്‍മ്മാര്‍ജനം, ആരോഗ്യ നിലവാരം, വിദ്യാഭ്യാസ നിലവാരം, ലിംഗ സമത്വം തുടങ്ങിയ മേഖലകളില്‍ കേരളം നമ്പര്‍ വണ്‍ ആണെന്നും പരസ്യം പറയുന്നു.

നേരത്തെ പൗരത്വ നിയമത്തിനെതിരെ പ്രതിപക്ഷ കക്ഷികളും വിവിധ സംസ്ഥാനങ്ങളും ഒന്നിച്ച് നീങ്ങുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. രാജ്യത്തെ അരക്ഷിതാവസ്ഥ പരിഹരിക്കാനും ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്താനും, അഭിപ്രായവ്യത്യാസം മാറ്റിവെച്ച് എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു കത്ത്.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT