Around us

ബാര്‍ക്കോഴ: 'മാണിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ ചെന്നിത്തല'; അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് ജോസ് പക്ഷം

ബാര്‍ക്കോഴ കേസില്‍ കെ.എം.മാണിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ ചെന്നിത്തലയാണെന്ന് വ്യക്തമാക്കുന്ന കേരളാ കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തര റിപ്പോര്‍ട്ട് ജോസ് കെ മാണി പക്ഷമാണ് ഇപ്പോല്‍ പുറത്തുവിട്ടത്. സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെയായിരുന്നു കേരള കോണ്‍ഗ്രസ് രഹസ്യഅന്വേഷണം നടത്തിയത്.

മാണിയെ കുടുക്കാന്‍ പി. സി ജോര്‍ജുമായും, ആര്‍.ബാലകൃഷ്ണപിള്ളയുമായും കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഐ ഗ്രൂപ്പിന്റെ ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശും ജോസഫ് വാഴയ്ക്കനും പങ്കാളികളായി. മാണിയെ സമ്മര്‍ദ്ദത്തിലാക്കി പിന്തുണ നേടിയെടുത്ത് ഉമ്മന്‍ചാണ്ടിയെ മാറ്റി മുഖ്യമന്ത്രിയാകാനായിരുന്നു ചെന്നിത്തലയുടെ പദ്ധതി. എന്നാല്‍ ഉമ്മന്‍ചാണ്ടി ഈ ശ്രമം തിരിച്ചറിഞ്ഞതോടെ പുനഃസംഘടനയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനായിരുന്നു ചെന്നിത്തലയുടെ ശ്രമം. അതിനായി മന്ത്രിസഭയെ മറിച്ചിടാനായി ശ്രമം നടത്തിയെന്നും, കെ.എം.മാണിക്കെതിരായ ഗൂഡാലോചനയുടെ ഫലമാണ് ബാര്‍ കോഴ കേസെന്നും റിപ്പോര്‍ട്ടിലുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കെ. എം മാണിയോടുള്ള വ്യക്തി വൈരാഗ്യവും അധികാരക്കൊതിയും കേരളാ കോണ്‍ഗ്രസിനോടുള്ള വിരോധവും കാരണം ചില കോണ്‍ഗ്രസ് നേതാക്കള്‍ കെ. എം മാണി സര്‍ക്കാരിനെ മറിച്ചിടുമെന്ന് കള്ളക്കഥയുണ്ടാക്കി. കെ.എം.മാണിയെയും, കേരള കോണ്‍ഗ്രസിനെയും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യമായിരുന്നു ഗൂഢാലോചനയ്ക്ക് പിന്നിലെന്നും റിപ്പോര്‍ട്ട് പറയുന്നു.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT