Around us

കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു, ഗണേഷ്‌കുമാറിന്റെ സഹോദരിയെ അധ്യക്ഷയാക്കി വിമത നീക്കം

കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു. ഗണേഷ് കുമാറിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി വിമതര്‍ അറിയിച്ചു. ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മോഹന്‍ദാസിനെ പുതിയ ചെയര്‍പെഴ്‌സണാക്കി പ്രഖ്യാപിച്ചു.

ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ മൂത്തമകളാണ് ഉഷ മോഹന്‍ദാസ്. ഉഷയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് (ബി) കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു.

ഗണേഷ് കുമാര്‍ പാര്‍ട്ടി നേതൃയോഗം വിളിക്കുന്നതടക്കം പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതിന് വേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം. ഇതിനിടെയാണ് ഉഷ നേതാക്കളെ വിളിച്ചു കൂട്ടി യോഗം ചേര്‍ന്നത്.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി സീനിയര്‍ വൈസ് ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ എം.വി മാണി, വൈസ് ചെയര്‍മാന്‍ പോള്‍ ജോസഫ്, ജനറല്‍ സെക്രട്ടറി നജീം പാലക്കണ്ടി തുടങ്ങിയ നേതാക്കളടക്കം യോഗത്തിനെത്തിയിരുന്നു.

പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഭൂരിഭാഗവും തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് വിമതരുടെ അവകാശവാദം.

ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ ഒസ്യത്തുമായി ബന്ധപ്പെട്ട് ഗണേഷിനെതിരെ നേരത്തെ ഉഷ പരാതി ഉന്നയിച്ചിരുന്നു. വില്‍പത്രത്തില്‍ ഉഷയ്ക്ക് വേണ്ടി സ്വത്ത് ഭാഗം വെക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചിരുന്നില്ല. വില്‍പ്പത്രത്തില്‍ ക്രമക്കേട് നടന്നെന്നു ഗണേഷ് കുമാറാണ് ഇതിന് പിന്നിലെന്നുമാണ് ഉഷയുടെ വാദം.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT