Around us

കമ്മ്യൂണിസ്റ്റുകാര്‍ സ്വതന്ത്ര ലൈംഗികത പ്രോത്സാഹിപ്പിക്കുന്നു; അവര്‍ പതിയിരിക്കുന്ന അപകടമാണെന്ന് സമസ്ത നേതാവ്

സമൂഹത്തില്‍ സ്വതന്ത്രലൈംഗികതയും നിരീശ്വരവാദവും വളര്‍ത്താന്‍ കമ്മ്യൂണിസ്റ്റുകാര്‍ ഗൂഢശ്രമം നടത്തുന്നുവെന്ന് സമസ്ത മുശാവറ അംഗവും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി.

സുന്നി മഹല്ല് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ലൈറ്റ് ഓഫ് മിഹ്‌റാബ് ക്യാമ്പയിന്റെ ഭാഗമായി എഴുതിയ ലേഖനത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കമ്മ്യൂണിസം പതിയിരിക്കുന്ന അപകടമാണെന്ന് തിരിച്ചറിയണമെന്ന് ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ലേഖനത്തില്‍ പറയുന്നു.

ലേഖനത്തില്‍ എഴുതിയത്

'' മുസ്ലിങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസത്തിന്റെ ഗൗരവം തമസ്‌കരിക്കപ്പെട്ട് അതു കേവലമൊരു രാഷ്ട്രീയ ആശയമായി മാറിക്കൊണ്ടിരിക്കുകയാണ്. അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റുകള്‍ ദൈവവിശ്വാസികളല്ല, നിഷേധികളാണെന്ന വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. മാര്‍ക്‌സും ഏംഗല്‍സും മുതല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വരെ അതു സുതരാം വ്യക്തമാക്കിയതാണ്.

കമ്മ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വവും ആരംഭിക്കുന്നുവെന്നാണ് മാര്‍ക്‌സിന്റെ വീക്ഷണം. ലിബറല്‍ ധാര്‍മികതയാണ് കമ്മ്യൂണിസത്തിന്റെ ആശയം. സ്വതന്ത്ര ലൈംഗികതയെ അവര്‍ പ്രോത്സാഹിപ്പിക്കുന്നു.

ഇക്കഴിഞ്ഞ മെയ് ഏഴിനു കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടന ' അന്തര്‍ദേശീയ സ്വയംഭോഗദിനം' സജീവമായി ആചരിച്ചത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

മാന്യതയുള്ളവര്‍ പറയാന്‍ പോലും താല്‍പ്പര്യപ്പെടാത്ത കാര്യങ്ങള്‍ പൊതു ഇടങ്ങളില്‍ ആഘോഷിക്കാന്‍ മടിയില്ലാത്തവിധം ഇവരുടെ മനസിനെ വികൃതമാക്കിയത് ഇത്തരം ലിബറല്‍ കാഴ്ചപ്പാടുകളാണ്. പതിയിരിക്കുന്ന അപകടമാണ് കമ്മ്യൂണിസം എന്ന് തിരിച്ചറിയാന്‍ നമുക്ക് കഴിയേണ്ടതുണ്ട്, ലേഖനത്തില്‍ പറയുന്നു.

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

SCROLL FOR NEXT