Around us

തമിഴ്‌നാടിന് 20 ലക്ഷം ലിറ്റര്‍ വെള്ളം നല്‍കാമെന്ന് മുഖ്യമന്ത്രി; നന്ദിയറിയിച്ച് സ്റ്റാലിന്‍

THE CUE

കടുത്ത വരള്‍ച്ച നേരിടുന്ന തമിഴ്‌നാടിന് 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നദികള്‍ വറ്റി വരളുകയും കുടിവെള്ളം കിട്ടാക്കനിയാവുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തിന്റെ സഹായ വാഗ്ദാനം. ട്രെയിന്‍ മാര്‍ഗം വെള്ളം എത്തിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. വിഷയത്തില്‍ തമിഴ്‌നാട് ഇന്ന് നിലപാട് വ്യക്തമാക്കും. പളനിസ്വാമിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗത്തിന് ശേഷമാണ് നിലപാട് അറിയിക്കുക. ഉച്ചയ്ക്ക് 12 നാണ് യോഗം. വെള്ളം ആവശ്യമില്ലെന്നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യം കേരളത്തെ അറിയിച്ചത്.

തല്‍ക്കാലം വെള്ളം വേണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ ഓഫീസ് വ്യക്തമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചിരുന്നു. അതേസമയം കേരളത്തിന്റെ സഹായം സ്വാഗതം ചെയ്ത് പ്രതിപക്ഷമായ ഡിഎംകെയുടെ അദ്ധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിക്കുകയും ചെയ്തു. വലയുന്ന ജനങ്ങള്‍ക്ക് കേരളത്തിന്റെ സഹായത്തോടെ വെള്ളമെത്തിക്കാന്‍ എടപ്പാടി സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

'വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിൽ' ; ഒരു ദിവസം നടക്കുന്ന ഫൺ മൂവി ആണ് മന്ദാകിനിയെന്ന് അൽത്താഫ് സലിം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

SCROLL FOR NEXT