Around us

ജിഹാദില്‍ അമിതാവേശം വേണ്ട, മുന്നില്‍ നിന്ന് നയിക്കാനുള്ള അനുകൂല സാഹചര്യമല്ലെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തോട് കേന്ദ്രം

ശബരിമല വിഷയം പോലെ പാലാ ബിഷപ്പ് തുടങ്ങിവെച്ച ജിഹാദ് വിഷയം മുന്നില്‍നിന്ന് ഏറ്റെടുക്കേണ്ടെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നിര്‍ദേശം.

ബിഷപ്പിന്റെ ആരോപണം ബി.ജെ.പിയുടെ അജണ്ടയാണെന്ന് വരുത്തിതീര്‍ക്കലിന് വഴിതുറക്കാതിരിക്കാന്‍ പിന്തുണ മാത്രം മതിയെന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ട്ടി കോര്‍ ടീം അംഗങ്ങള്‍ മാത്രം ഔദ്യോഗികമായി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയാല്‍ മതിയെന്നും അമിത ആവേശം ഇക്കാര്യത്തില്‍ വേണ്ടെന്നും കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് പറഞ്ഞു.

ഇപ്പോള്‍ മുന്നിട്ടിറങ്ങിയാല്‍ ബിഷപ്പ് ഉന്നയിച്ച വിഷയത്തിന് പിന്നില്‍ ബി.ജെ.പി ആണെന്ന രാഷ്ട്രീയ ആരോപണം ഉയരുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ജിഹാദ് ക്രൈസ്തവ സമൂഹവുമായി അടുക്കാന്‍ കിട്ടിയ അവസരമാണെന്ന് കരുതുമ്പോഴും മുന്നില്‍നിന്ന് നയിക്കാനുള്ള അനുകൂല സാഹചര്യമല്ലെന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ക്രൈസ്തവ സഭാനേതൃത്വത്തിന് പാര്‍ട്ടി നേതൃത്വം നേരിട്ടുള്ള പിന്തുണ നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT