Around us

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ സന്നദ്ധനെന്ന കമാല്‍ പാഷ;എം.എല്‍എയായാല്‍ ശമ്പളം വേണ്ട

നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ക്ഷണിച്ചാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാണെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കമാല്‍ പാഷ. എം.എല്‍.എയായാല്‍ ശമ്പളം വേണ്ട. എറണാകുളം നഗര പരിസരത്തെ ഏതെങ്കിലും മണ്ഡലത്തിലാണ് മത്സരിക്കാന്‍ താല്‍പര്യമെന്നും കമാല്‍ പാഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എല്‍.ഡി.എഫിനോടും ബി.ജെ.പിയോടും തനിക്ക് താല്‍പര്യമില്ലെന്ന് കമാല്‍ പാഷ വ്യക്തമാക്കി. വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവിലാണ് മത്സരിക്കാന്‍ ആലോചിക്കുന്നതെന്നും കമാല്‍ പാഷ പറഞ്ഞു.

വിരമിച്ചതിന് ശേഷം രാഷ്ട്രീയ പ്രസ്താവനകളിലൂടെ കമാല്‍ പാഷ ശ്രദ്ധ നേരിടിയിരുന്നു. കഴിഞ്ഞ ദിവസം വി ഫോര്‍ കൊച്ചി പ്രവര്‍ത്തകര്‍ വൈറ്റില മേല്‍പ്പാലം തുറന്ന് കൊടുത്തതിനെ പിന്തുണച്ചും എത്തിയിരുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT