Around us

'എല്ലാ വിഭാഗത്തിന്റെയും വോട്ട് കിട്ടും'; കെ.സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കണമെന്ന് ബി.ഡി.ജെ.എസ്

കോന്നിയില്‍ കെ.സുരേന്ദ്രന്‍ മത്സരിക്കണമെന്ന് ബി.ഡി.ജെ.എസ്. കെ.സുരേന്ദ്രന്‍ മത്സരിച്ചാല്‍ എല്ലാ വിഭാഗങ്ങളുടെയും വോട്ട് ലഭിക്കും. പത്തനംതിട്ട ഉള്‍പ്പെടെ ആറ് ജില്ലാ കമ്മിറ്റികള്‍ കെ.സുരേന്ദ്രന്‍ മത്സരിക്കണമെന്ന ആവശ്യവുമായി എത്തിയിട്ടുണ്ട്.

കെ.സുരേന്ദ്രന്റെ തീരുമാനം അറിഞ്ഞതിന് ശേഷം പത്തനംതിട്ടയിലെ സീറ്റ് വിഭജനത്തില്‍ നിലപാട് വ്യക്തമാക്കുമെന്നാണ് ബി.ഡി.ജെ.എസ് പറയുന്നത്. എസ്.എന്‍.ഡി.പിക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് കോന്നിയെന്നും ബി.ഡി.ജെ.എസ് അവകാശപ്പെടുന്നു.

ബി.ജെ.പിയുടെ കണക്കില്‍ എ.ക്ലാസ് മണ്ഡലമാണ് കോന്നി. ഇവിടെ കെ.സുരേന്ദ്രന്‍ മത്സരിച്ചാല്‍ സീറ്റ് ലഭിക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. എന്‍.ഡി.എയിലെ ഘടകകക്ഷിയായ ബി.ഡി.ജെ.എസും സുരേന്ദ്രന്‍ മത്സരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുകയാണ്. ഇതോടെ മത്സരിക്കാനില്ലെന്ന നിലപാട് കെ.സുരേന്ദ്രന്‍ മാറ്റുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ പ്രതീക്ഷ.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT