Around us

ഇടതുകോട്ട പിടിക്കാന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി? താരത്തെ ഇറക്കാന്‍ കോണ്‍ഗ്രസ്

ബാലുശ്ശേരി നിയമസഭാ മണ്ഡലത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാക്കള് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുമായി ആശയവിനിമയം നടത്തി. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

മുസ്ലിംലീഗിന്റെ സീറ്റാണ് ബാലുശേരി. ഇത്തവണ ബാലുശേരി വേണ്ടെന്ന് മുസ്ലിംലീഗ് കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. പകരം കുന്നമംഗലമോ കോങ്ങാട് സീറ്റോ മതിയെന്നാണ് ലീഗിന്റെ നിലപാട്. കുന്നമംഗലം കൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. പേരാമ്പ്ര സീറ്റും ലീഗ് ആവശ്യപ്പെട്ടിരുന്നു.

15464 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ പുരുഷന്‍ കടലുണ്ടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. മുസ്ലിം ലീഗിലെ യു.സി രാമനെയാണ് പരാജയപ്പെടുത്തിയത്.തുടര്‍ച്ചയായി മത്സരിച്ച പുരുഷന്‍ കടലുണ്ടി ഇത്തവണ മാറി നില്‍ക്കുമെന്നാണ് സി.പി.എം കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT