Around us

പിണറായിക്കെതിരെ ധര്‍മ്മടത്ത് ആര്? സുധാകരന്റെ പട്ടികയില്‍ സി രഘുനാഥ്

മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാന്‍ ഇടതുകോട്ടയായ ധര്‍മ്മടത്ത് കെ.സുധാകരന്‍ എം.പി നിര്‍ദേശിച്ചിരിക്കുന്നത് ഡി.സി.സി ജനറല്‍ സെക്രട്ടറി സി.രഘുനാഥിനെ. കെ.സുധാകരന്‍ എം.പിയുടെ നിര്‍ദേശ പ്രകാരം കണ്ണൂര്‍ ഡി.സി.സി തയ്യാറാക്കിയ പട്ടികയില്‍ ഒന്നാമതുള്ള പേര് സി.രഘുനാഥിന്റെതാണ്.

കഴിഞ്ഞ തവണ മത്സരിച്ച മമ്പറം ദിവാകരന്‍ ഇത്തവണ ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. 36905 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പിണറായി വിജയന്‍ ധര്‍മ്മടത്ത് വിജയിച്ചത്.

എ ഗ്രൂപ്പ് നേതാവാണ് രഘുനാഥെങ്കിലും കെ.സുധാകരനുമായി അടുത്ത ബന്ധമാണുള്ളത്. ഘടകകക്ഷികളായ മുസ്ലിംലീഗും സി.എം.പിയും സി.രഘുനാഥിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും ധര്‍മ്മടം മണ്ഡലത്തിലെ ചുമതല രഘുനാഥിനായിരുന്നു. 4090 വോട്ടിന്റെ ലീഡാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ധര്‍മ്മടം മണ്ഡലത്തിലുണ്ടായിരുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എ.ഐ.സി.സി മാധ്യമവക്താവ് ഷമ മുഹമ്മദിന്റെ പേരും മണ്ഡലത്തേേിലക്കായി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. എന്നാല്‍ മണ്ഡലത്തിനകത്ത് പ്രവര്‍ത്തിക്കുന്നവരെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഘടകകക്ഷികളുള്‍പ്പെടെ ആവശ്യപ്പെടുന്നത്. ദീര്‍ഘകാലമായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവാണ് ഷമ മുഹമ്മദ്.

Kerala Assembly Election 2021 Dharmadam Constituency

നസീറുദ്ധീൻ ഷാ: ശ്യാം ബെനഗൽ സിനിമയ്ക്ക് നൽകിയ ഏറ്റവും മികച്ച സമ്മാനം?

Sugar Addiction പ്രശ്നമാണ് | Rahib Mohamed | Bheegaran Interview

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

SCROLL FOR NEXT