Around us

ഫെയ്‌സ്ബുക്ക് ബിജെപിയെ സഹായിക്കുന്നുവെന്ന ആരോപണം; സക്കര്‍ബര്‍ഗിന് കത്തെഴുതി കെസി വേണുഗോപാല്‍

ഫെയ്‌സ്ബുക്ക്-ബിജെപി വിവാദത്തില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് കത്തെഴുതി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. വിവാദം ഉന്നതതല സമിതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഫെയ്‌സ്ബുക്ക് സിഇഒയ്ക്ക് കത്ത് അയച്ചിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിജെപിക്ക് അനുകൂലമായി ഫെയ്‌സ്ബുക്ക് തങ്ങളുടെ നയങ്ങളില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചരാണങ്ങള്‍ക്കെതിരെയും വ്യാജ പോസ്റ്റുകള്‍ക്കെതിരെയും ഫെയ്‌സ്ബുക്ക് നടപടിയെടുത്തില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന് വേണ്ടി ഫെയ്‌സ്ബുക്കിന്റെ ഇന്ത്യ പോളിസി ഡയറക്ടര്‍ അങ്കി ദാസ് നടത്തിയ ഇടപെടലും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന് പിന്നാലെയാണ് അങ്കി ദാസിനെതിരെ ഛത്തീസ്ഗഡ് പൊലീസ് കേസെടുത്തത്. മതവികാര്യം വ്രണപ്പെടുത്തല്‍, സാമുദായിക ശത്രുക വളര്‍ത്തല്‍, ഭീഷണിപ്പെടുത്തല്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍. മാധ്യമപ്രവര്‍ത്തകന്‍ ആവേശ് തിവാരി നല്‍കിയ പരാതിയിലാണ് നടപടി.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT