Around us

കത്വ ഫണ്ട് തട്ടിപ്പ് കേസ്; പികെ ഫിറോസിനെതിരെ ഇഡി കേസെടുത്തു

കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. പിഎംഎല്‍എ ആക്ട് പ്രകാരമാണ് പികെ ഫിേറാസിനെതിരെ കേസെടുത്തിരിക്കുന്നത്.

കേസില്‍ രണ്ടാം പ്രതിയാണ് പികെ ഫിറോസ്. നേരത്തെ ഒന്നാം പ്രതി സികെ സുബൈറിനെ ഇഡി ചോദ്യം ചെയ്തിരുന്നു.

കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാന്‍ പികെ ഫിറോസും സികെ സുബൈറും ഫണ്ട് പിരിവ് നടത്തിയിരുന്നു. ഇതിലൂടെ പിരിച്ചെടുത്ത ഒരു കോടി രൂപയില്‍ പതിനഞ്ച് ലക്ഷത്തോളം രൂപ പ്രതികള്‍ വകമാറ്റി വിനിയോഗിച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് മുന്‍ ദേശീയ അംഗം യൂസഫ് പടനിലം നല്‍കിയ പരാതിയിലാണ് ഫെബ്രുവരിയില്‍ ഫിറോസിനെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തത്.

ഏക ദിന ഫണ്ട് സമാഹരണം നടത്താന്‍ 2018 ഏപ്രില്‍ 19, 20 തീയതികളില്‍ സികെ സുബൈര്‍ പത്രപരസ്യം നല്‍കി പണം പിരിച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് ബ്രാഞ്ചിലേക്കാണ് പണമെത്തിയത്. ഐപിസി 420 പ്രകാരമായിരുന്നു പൊലീസ് കേസെടുത്തത്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT