Around us

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഒളിവിലായിരുന്ന പ്രതി കിരണ്‍ കുമാര്‍ പിടിയില്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന നാലാം പ്രതി കിരണ്‍ അറസ്റ്റില്‍. കിരണിനെ കൊല്ലങ്കോട് നിന്നാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതു മുതല്‍ കിരണ്‍ ഒളിവിലാണ്.

പ്രതി കൊല്ലങ്കോട് ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച രാവിലെ ഇയാളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 25 കോടിയോളം കിരണ്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്തുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തമിഴ്‌നാട്, കര്‍ണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ കിരണ്‍ ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അമ്പത് പേരുടെ ബിനാമി പേരുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ 25 കോടി രൂപ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്തത്. ബാങ്കിലെ ജീവനക്കാരനായിരുന്നു കിരണ്‍. ബാങ്ക് സെക്രട്ടറിയായ സുനില്‍കുമാറുമായി ഒത്തുചേര്‍ന്നാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

നൂറ് കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടുമാണ് കരുവന്നൂര്‍ ബാങ്കിലെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT