Around us

'വീട്ടിലേക്ക് മടങ്ങുന്നു'; വിമാനപകടത്തില്‍ മരിച്ച ഷറഫുവിന്റെ അവസാന പോസ്റ്റ്

വീട്ടിലേക്ക് മടങ്ങുന്നുവെന്ന് അവസാന പോസ്റ്റിട്ട് കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ച ഷറഫു പിലാശ്ശേരി. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം വിമാനത്തിലിരിക്കുന്ന ഫോട്ടോ ഉള്‍പ്പെടെയാണ് പോസ്റ്റ്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ 35കാരന്‍ ഷറഫുദ്ദീന്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ഷറഫുവിന്റെ ഭാര്യ ബേബിയില്‍ ചികിത്സയിലാണ്.മകളെക്കുറിച്ച് വിവരം ലഭ്യമായിട്ടില്ലെന്നാണ് സൂചന. മരണവിവരം പുറത്ത് വന്നതോടെ നിരവധി പേരാണ് ഷറഫുവിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ദുബായിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. വന്ദേ ഭരത് മിഷനിലെ വിമാനമായിരുന്നു ഇത്.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT