Around us

ഇളയ മകനൊപ്പം സാഹിറ പോയി; രണ്ട് കുഞ്ഞുങ്ങളെ തനിച്ചാക്കി

പ്രവാസ ജീവിതം അവസാനിപ്പിച്ചുള്ള യാത്രയിലായിരുന്നു കോഴിക്കോട് മുക്കം സ്വദേശി സാഹിറാ ബാനു.മൂന്ന് മക്കളും ഒപ്പമുണ്ടായിരുന്നു. സര്‍ക്കാര്‍ ജോലിയെന്ന വലിയ സ്വപ്‌നത്തിലേക്കായിരുന്നു യാത്ര. ആ സ്വപ്‌നങ്ങളും രണ്ട് മക്കളെയും തനിച്ചാക്കി സാഹിറയും ഇളയ കുഞ്ഞും ഇന്നലെ കരിപ്പൂരിലെ വിമാനാപകടത്തില്‍ യാത്രയായി.

പത്ത് മാസം മുമ്പാണ് സാഹിറയും മക്കളും ദുബൈയിലെത്തിയത്. സര്‍ക്കാര്‍ ജോലി ലക്ഷ്യമിട്ട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇളയ മകന്‍ അസം മുഹമ്മദും അപകടത്തില്‍ മരിച്ചു.

പരിക്കേറ്റ മക്കള്‍ രണ്ട് പേരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ പരിക്കുകള്‍ സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി സാഹിറയുടെ ബന്ധു ദ ക്യുവിനോട് പറഞ്ഞു.

മുക്കം കക്കാട് മഞ്ജറ മുഹമ്മദലി മാസ്റ്ററുടെ മകളാണ് സാഹിറ ബാനു.ഇളയ കുഞ്ഞിന്റെ പ്രസവത്തിനായി സാഹിറയുടെ അടുത്തെത്തിയ ഉമ്മ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. സാഹിറയുടെ ഭര്‍ത്താവ് ദുബൈയില്‍ അകൗണ്ടന്റാണ്.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT