Around us

കരിപ്പൂര്‍ അപകടം: പൈലറ്റ് മരിച്ചു; രക്ഷപ്രവര്‍ത്തനം പുരോഗമിക്കുന്നു

കരിപ്പൂരില്‍ വിമാനം അപകടത്തില്‍പ്പെട്ട് പൈലറ്റ് മരിച്ചു.സഹപൈലറ്റ് ഗുരുതരാവസ്ഥയിലാണ്. 177 യാത്രക്കാരുണ്ടായിരുന്നു.ആറു ജീവനക്കാരുമുണ്ട്. യാത്രക്കാരില്‍ 10 കുട്ടികളുമുണ്ട്.

റണ്‍വേയില്‍ നിന്നും തെന്നിമാറിയായിരുന്നു അപകടം. ലാന്‍ഡ് ചെയ്ത ശേഷം മുന്നോട്ട് നീങ്ങി അപകടത്തില്‍പ്പെടുകയായിരുന്നു. അപകട സമയത്ത് കനത്ത മഴയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്. ചിലരുടെ പരിക്ക് ഗുരുതരമാണെന്ന് സൂചന.

ദുബായിയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. 1344 ദുബായ്-കരിപ്പൂര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.ഫയര്‍ഫോഴ്‌സും സുരക്ഷാ ഉദ്യോഗസ്ഥരും എത്തി യാത്രക്കാരെ ഒഴിപ്പിക്കുന്നു.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT