Around us

'ആദ്യം കണ്ടത് പുക വരുന്നത്, പെട്ടെന്ന് തന്നെ സ്ഥലം ലോക്കായി'; ദൃക്‌സാക്ഷി

കരിപ്പൂര്‍ വിമാനാപകടത്തില്‍ പൈലറ്റുള്‍പ്പടെ 14 പേര്‍ മരിച്ചുവെന്നാണ് അവസാനം ലഭിക്കുന്ന വിവരം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു വിമാനം റണ്‍വേയില്‍ നിന്ന് തെറ്റിമാറി അപകടമുണ്ടായത്. അപകടവിവരം അറിഞ്ഞ ഉടനെ പുക വരുന്നതാണ് കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോള്‍ പ്രദേശം പെട്ടെന്ന് തന്നെ ലോക്കായി. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസിലാകാത്ത രീതിയില്‍ പുക വരുന്നതാണ് ആദ്യം കണ്ടെതെന്നും പ്രദേശവാസി മീഡിയവണ്ണിനോട് പറഞ്ഞു.

എയര്‍പോര്‍ട്ട് ടാക്‌സികളായിരുന്നു ആദ്യം രക്ഷാ പ്രവര്‍ത്തനം നടത്താനെത്തിയത്. ഈ വാഹനങ്ങളിലാണ് ആദ്യം പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് ആംബുലന്‍സുകളെത്തിയെന്നും സംഭവസ്ഥലത്തെത്തിയ പ്രദേശവാസി പറയുന്നു.

കരിപ്പൂര്‍ വിമാനാപകടത്തില്‍ അമ്മയും കുഞ്ഞും ഉള്‍പ്പടെ 14 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് വീഴുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത അതേ വേഗതയിലാണ് തെന്നിമാറിയതെന്നത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. വിമാനത്തിലെ നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT