Around us

കാരാട്ട് ഫൈസല്‍ വേണ്ടെന്ന് സി.പി.എം; കൊടുവള്ളിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകില്ല

സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്ത കാരാട്ട് ഫൈസല്‍ സ്ഥാനാര്‍ത്ഥിയായി വേണ്ടെന്ന് സി.പി.എം. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. ഇതോടെ ഫൈസല്‍ കൊടുവള്ളിയില്‍ മത്സരിക്കില്ലെന്ന് തീരുമാനമായി.

സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി നിലപാടെടുത്തത്. എന്നാല്‍ താന്‍ സ്വയം പിന്‍മാറിയതാണൈന്നാണ് കാരാട്ട് ഫൈസലിന്റെ വിശദീകരണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനില്‍ നിന്നും ഇടത് സ്ഥാനാര്‍ത്ഥിയായി ഫൈസലിന്റെ പേരായിരുന്നു പ്രഖ്യാപിച്ചത്. കുന്ദമംഗലം എം.എല്‍.എ പി.ടി.എ റഹീമാണ് കാരാട്ട് ഫൈസലിന്റെ പേര് പ്രഖ്യാപിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നിലവില്‍ മറ്റൊരു വാര്‍ഡിലെ കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT