Around us

'അഭിനന്ദനങ്ങള്‍ മോദിജീ'; ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ പിന്നില്‍, പരിഹസിച്ച് കപില്‍ സിബല്‍

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പിന്നിലായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. മോദിക്ക് അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞ് തുടങ്ങുന്ന ട്വീറ്റില്‍, രാജ്യത്ത് ദാരിദ്ര്യം, വിശപ്പ് എന്നിവ തുടച്ചുമാറ്റപ്പെട്ടുവെന്നും പരിഹസിക്കുന്നുണ്ട്.

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പാക്കിസ്ഥാനും, ബംഗ്ലാദേശിനും, നേപ്പാളിനും പിന്നിലാണെന്നും കപില്‍ സിബല്‍ ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു. 2020ല്‍ ഇന്ത്യയുടെ റാങ്ക് 94, 2021ല്‍ 101. രാജ്യത്ത് നിന്ന് ദാരിദ്ര്യം, വിശപ്പ് എന്നിവ തുടച്ചുമാറ്റിയതിന് മോദിജിക്ക് അഭിനന്ദനങ്ങളെന്നായിരുന്നു കപില്‍ സിബല്‍ കുറിച്ചത്.

ഏറ്റവും ഒടുവില്‍ പുറത്തുവന്ന ആഗോള പട്ടിണി സൂചികയിലാണ് ഇന്ത്യയുടെ സ്ഥാനം പിന്നിലായിരിക്കുന്നത്. 116 രാജ്യങ്ങളുടെ പട്ടികയില്‍ 101-ാം സ്ഥാനത്താണ് ഇന്ത്യ. വിശപ്പ് ഗുരുതരമായ 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യയുണ്ട്.

പോഷകാഹാരക്കുറവ്, അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ ഉയരത്തിന് ആനുപാതികമായ തൂക്കക്കുറവ്, പ്രായത്തിന് ആനുപാതികമായ തൂക്കക്കുറവ്, ശിശുമരണനിരക്ക് എന്നിവ പരിഗണിച്ചാണ് ആഗോള പട്ടിണി സൂചിക തയ്യാറാക്കുന്നത്. ചൈന, ബ്രസീല്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ പതിനെട്ടിലുള്ളത്. ഈ രാജ്യങ്ങളിലെ ആഗോള പട്ടിണി സൂചികാ നിരക്ക് അഞ്ചാണ്.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT