Around us

കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി, പാര്‍ട്ടിയില്‍ ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ല, നേതൃത്വത്തിനെതിരെ കപില്‍ സിബല്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ നാഥനില്ലാ കളരിയായി മാറി. പാര്‍ട്ടിയില്‍ ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

പഞ്ചാബ് കോണ്‍ഗ്രസ് പ്രതിസന്ധിക്ക് പിന്നാലെയാണ് കപില്‍ സിബലിന്റെ പ്രതികരണം. പഞ്ചാബ് ഐക്യത്തോടെ തുടരുമെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കണമെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ഈ നിലയിലെത്തിയതില്‍ ദുഃഖിതനാണ്.

രാജ്യം വെല്ലുവിളി നേരിടുമ്പോള്‍ പാര്‍ട്ടി ഈ സ്ഥിതിയിലെത്തിയത് എന്തുകൊണ്ടാണ്. പാര്‍ട്ടിവിട്ട് ഓരോരുത്തരും പോകുന്നു. വി.എം. സുധീരന്‍ പാര്‍ട്ടി പദവികള്‍ രാജിവെച്ചു. എന്തുകൊണ്ട് ഇങ്ങനെയൊരു സ്ഥിതിയുണ്ടായെന്ന അറിയില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

അടിയന്തര പ്രവര്‍ത്തകസമിതി ചേരണമെന്നും പാര്‍ട്ടിക്ക് കുറേ നാളായി പ്രസിഡന്റില്ലെന്ന് കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം പാര്‍ട്ടിയില്‍ പുതിയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് കപില്‍ സിബല്‍ അടക്കമുള്ള ജി-23 നേതാക്കള്‍ ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു.

സംസ്ഥാന അധ്യക്ഷന്മാരെ ഹൈക്കമാന്‍ഡ് തീരുമാനിക്കുന്ന രീതി ശരിയല്ലെന്നും പാര്‍ട്ടിക്കുള്ളില്‍ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT