Around us

ജുമുഅ നിസ്‌കാരം നടക്കുന്ന സ്ഥലത്ത് ഹിന്ദുത്വസംഘടനകളുടെ ഗോവര്‍ധന്‍ പൂജ; കപില്‍ മിശ്രയ്ക്കും ക്ഷണം

ജുമുഅ നിസ്‌കാരം നടക്കുന്ന സ്ഥലത്ത് ഹിന്ദുത്വ സംഘടനകളുടെ ഗോവര്‍ധന്‍ പൂജ. ഹിന്ദു വലതുപക്ഷ സംഘടനകളുടെ കൂട്ടായ്മ സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതിയാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ പൂജ നടത്തുന്നത്. ബി.ജെ.പി നേതാവ് കപില്‍ മിശ്രയും പൂജയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

തീവ്ര വലതുപക്ഷ സംഘടനകളുടെ ഉള്‍പ്പടെ പ്രതിഷേധം മൂലം രണ്ട് മാസത്തോളമായി ഇവിടെ നിസ്‌കാരം തടസപ്പെട്ടിരിക്കുകയാണ്. ഇതിനിടയിലായിരുന്നു നിസ്‌കാരം നടക്കുന്നയിടത്ത് പൂജ സംഘടിപ്പിക്കുമെന്ന പ്രഖ്യാപനം. അയ്യായിരത്തോളം ആളുകളെ പങ്കെടുപ്പിക്കുമെന്നു ഹിന്ദു സംഘര്‍ഷ് സമിതി നേതാക്കള്‍ അവകാശപ്പെട്ടു.

സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി മൂന്ന് വെള്ളിയാഴ്ചകളില്‍ നിസ്‌കാരം തടസപ്പെടുത്തിയിരുന്നു. 'ലാന്‍ഡ് ജിഹാദ്' എന്ന ആരോപണവുമായായിരുന്നു ആതിക്രമം.

ഇതിന് പിന്നാലെ ഗുരുഗ്രാമില്‍ 37 ഇടങ്ങളില്‍ എട്ടിടങ്ങളില്‍ നിസ്‌കാരം നടത്തുന്നതിന് അധികൃതര്‍ അനുമതി നിഷേധിക്കുകയും ചെയ്തു. 2018ല്‍ മുസ്ലീം സമുദായത്തില്‍ അനുവദിച്ച് നല്‍കിയതായിരുന്നു ഈ സ്ഥലങ്ങള്‍. തുറസായ സ്ഥലത്ത് നിസ്‌കരിക്കരുതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി നിഷേധിച്ചത്.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT