Around us

ജമാ അത്തെ ഇസ്ലാമിയുടേത് യുഡിഎഫിന്റെ മുതുകില്‍ ചവിട്ടി ദൈവരാജ്യത്ത് പ്രവേശിക്കാനാകുമോയെന്ന പരീക്ഷണമെന്ന് എ.പി സുന്നി വിഭാഗം

യുഡിഎഫിന്റെ മുതുകില്‍ ചവിട്ടി ദൈവരാജ്യത്ത് കടക്കാമോയെന്ന് പരീക്ഷിക്കുകയാണ് ജമാ അത്തെ ഇസ്ലാമിയെന്ന് കാന്തപുരം എ.പി സുന്നി വിഭാഗം. അതിനായാണ് രാഷ്ട്രീയ പാര്‍ട്ടിയുമായി മുന്നോട്ട് വന്നതെന്നാണ് വിമര്‍ശനം. മുഖപത്രമായ സിറാജില്‍ മാളിയേക്കല്‍ സുലൈമാന്‍ സഖാഫി എഴുതിയ ലേഖനത്തിലൂടെയാണ് യുഡിഎഫ് വെല്‍ഫെയര്‍ സഖ്യത്തെ കടന്നാക്രമിക്കുന്നത്. ദൈവരാജ്യം സ്ഥാപിച്ചെടുക്കുകയെന്നത് സങ്കീര്‍ണ പ്രക്രിയയാണ്. ജനാധിപത്യം, മതേതരത്വം തുടങ്ങിയ താഗൂത്തിയന്‍ ചേരുവകള്‍ സമാസമം ചേര്‍ത്തുവേണം ഏകദൈവ പരാമധികാര രാജ്യം സ്ഥാപിച്ചെടുക്കാന്‍ . അതിനുവേണ്ടി മാത്രമാണ് പാര്‍ട്ടിയുണ്ടാക്കിയതും ഇപ്പോള്‍ യുഡിഎഫുമായി സഖ്യത്തിലേര്‍പ്പെടുന്നതും.

ഇന്ത്യന്‍ ഭരണഘടന, ജനാധിപത്യം, മതേതരത്വം, തെരഞ്ഞൈടുപ്പ് , സര്‍ക്കാര്‍ ജോലികള്‍, ഇന്ത്യന്‍ കോടതികള്‍ ഇതെല്ലാം വര്‍ജ്യമാണെന്ന് വിശ്വസിക്കുന്ന അത്യപകടകരമായ വാദങ്ങള്‍ ഇന്നും ജമാ അത്തെ ഇസ്ലാമി പിന്‍തുടരുന്നു. അവ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി സാഹിത്യങ്ങള്‍ അച്ചടിച്ച് പ്രചരിപ്പിക്കുന്നു. ഇന്ത്യയില്‍ കലാപവും സംഘര്‍ഷവും വിറ്റ് ജീവിക്കുന്നതാണ് ഇവരുടെ രീതി. സമാധാനാന്തരീക്ഷത്തില്‍ സാമ്രാജ്യത്വമില്ല. ജമാ അത്തെയോ ഹിന്ദുത്വയോ ഇല്ലെന്നും ലേഖനത്തില്‍ പരാര്‍ശിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭരണത്തിന്റെ അഭാവത്തില്‍ ഭൂമിയിലെ ദൈവീക പരമാധികാരം നഷ്ടപ്പെടുമെന്നും ദൈവാധികാരത്തെ പുനസ്ഥാപിക്കാനായി പ്രവര്‍ത്തിക്കേണ്ടത് ജമാ അത്തെയുടെ ബാധ്യതയാണെന്നും അവര്‍ സിദ്ധാന്തിക്കുന്നു. മുസ്ലിം ലോകം ഈ വിധ്വംസക സംഘത്തെ അംഗീകരിക്കുന്നില്ല, അവ ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് നിരക്കുന്നതുമല്ല. ജമാ അത്തെ ബന്ധം ലീഗിനെ കൂടുതല്‍ മലിനമാക്കും. അത് തിരിച്ചറിയുന്നതാണ് മുസ്ലിം ലീഗിനും യുഡിഎഫിനും നല്ലതെന്നും ലേഖനത്തില്‍ വിശദീകരിക്കുന്നു.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT