Around us

ബിജെപിയെ മനസിലാക്കാന്‍ സവര്‍ക്കറെയും ഗോള്‍വാക്കറെയും അറിയണം,പ്രതിഷേധം കനത്താലും സിലബസ് പിന്‍വലിക്കില്ലെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വിസി

കണ്ണൂര്‍: പ്രതിഷേധം എത്ര കനത്താലും കണ്ണൂര്‍ സര്‍വ്വകലാശാല പിജി സിലബസ് പിന്‍വലിക്കില്ലെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. യോജിപ്പില്ലാത്ത പുസ്തകം വായിക്കരുത് എന്നത് താലിബാന്‍ രീതിയാണെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. ഇന്നത്തെ ബി.ജെ.പിയെ മനസിലാക്കാന്‍ ഇത്തരം പുസ്തകങ്ങള്‍ വായിക്കണം. പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയുമൊക്കെ പുസ്തകങ്ങള്‍ പഠിക്കുന്നത് പോലെ ഈ പുസത്കങ്ങളും പരിചയപ്പെടണമെന്നാണ് ഡോ.ഗോപിനാഥ് പറഞ്ഞത്.

'' ഈ പുസ്തകങ്ങള്‍ പഠിക്കേണ്ടത് അനിവാര്യമാണ്. വി.ഡി. സവര്‍ക്കറും ഗോള്‍വാക്കറും അവരുടെ പുസ്തകങ്ങളിലെഴുതിയതാണ് ഇന്ന് ബി.ജെ.പിയുടെ അടിത്തറയായിരിക്കുന്നത്. ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും ആഭ്യന്തര ഭീഷണിയാണെന്നാണ് ഇതില്‍ എടുത്ത് എഴുതിയിരിക്കുന്നത്. ഇതൊന്നും പഠിക്കാതെ ഒരു കുട്ടിക്ക് ഇന്നത്തെ ബി.ജെ.പിയെ മനസിലാക്കാന്‍ കഴിയില്ല,'' ഏഷ്യാനെറ്റ് ന്യൂസിനേടായിരുന്നു ഗോപിനാഥിന്റെ പ്രതികരണം.

കണ്ണൂര്‍ സര്‍വ്വകലാശാല പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് പാഠ്യപദ്ധതിയില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഇടത് വിദ്യാര്‍ത്ഥി സംഘടന പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകളും ഈ പുസ്തകങ്ങള്‍ പഠിപ്പിക്കണമെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

സിലബസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് ഇന്ന് പതിനൊന്നുമണിക്ക് യൂണിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തും.

രാജ്യത്തിന്റെ ശത്രുക്കള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നതടക്കമുള്ള ഉള്ളടക്കമാണ് പുസ്തകത്തിലുള്ളത്.

ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ മാത്രമാണ് എം.എ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് ഉള്ളത്.

സിലബസില്‍ ഉള്‍പ്പെടുത്തിയ പുസ്തകം

1.ആരാണ് ഹിന്ദു- വി.ഡി സവര്‍ക്കര്‍

2. ബഞ്ച് ഓഫ് തോട്ട്‌സ് - എം.എസ് ഗോള്‍വാള്‍ക്കര്‍

3. വീ അവര്‍ നാഷന്‍ഹുഡ് ഡിഫന്‍സ്- എം.എസ് ഗോള്‍വാള്‍ക്കര്‍

4. ഇന്ത്യനൈസേഷന്‍, വാട്ട് വൈ ആന്റ് ഹൗ- ബല്‍രാജ് മധോക്

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT