Around us

മോദിയാണ് പിണറായി വിജയന്റെ ഗുരുവെന്ന് കെ സുധാകരന്‍, മോദിക്ക് തലക്ക് അസുഖമുണ്ടോയെന്നും കണ്ണൂര്‍ എം.പി

THE CUE

പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുരുവെന്ന് കണ്ണൂര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍. കൊറോണക്കെതിരെ ടോര്‍ച്ച് അടിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി സ്വാഗതം ചെയ്യുകയാണ്. ആദ്യം പാത്രം മുട്ടി കൊറോണയെ തുരത്താമെന്നും,ഇപ്പോള്‍ മച്ചിന്റെ മുകളില്‍ നിന്ന് ലൈറ്റടിക്കാനും പറയുന്ന പ്രധാനമന്ത്രിയുടെ തലക്ക് വല്ല അസുഖവുമുണ്ടോ എന്നും കെ സുധാകരന്‍ പരിഹസിക്കുന്നു.

നരേന്ദ്രമോഡിയെയാണ് മുഖ്യമന്ത്രി മാതൃകയാക്കുന്നത്. പ്രധാനമന്ത്രിയുടെ അതേ പൊളിറ്റിക്കല്‍ മാനേജ്‌മെന്റ് ആണ് പിണറായിയുടേത്. മോഡിയുടേതിനോട് കിടപടിക്കുന്ന യാത്രയാണ് പിണറായിയും നടത്തുന്നത്. അദ്ദേഹം ഫ്‌ളൈറ്റ് എടുക്കുന്നു. ഇദ്ദേഹവും ഫ്‌ളൈറ്റ് എടുക്കുന്നു. ഗുരുവിന്റെ സ്ഥാനത്താണ് പിണറായി വിജയന് മോഡി.
കെ സുധാകരന്‍

കൊവിഡ് 19 പ്രതിരോധത്തിന്റെ പേരില്‍ സിപിഐഎം കണ്ണൂരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതായും കെ എം ഷാജി എംഎല്‍എക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ സുധാകരന്‍. സിപിഐഎം നേതാവ് എം വി ജയരാജന് കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ ഫോണ്‍ നമ്പര്‍ കിട്ടിയ സംഭവത്തില്‍ കേസ്സെടുത്ത് അന്വേഷിക്കണമെന്നും കെ.സുധാകരന്‍ എംപിയും കെ എം ഷാജി എംഎല്‍എയും കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ കൊടികുത്തി കമ്മ്യൂണിറ്റി കിച്ചന്‍ നടത്തുകയാണെന്നും, സര്‍ക്കാര്‍ സൗജന്യങ്ങള്‍ പാര്‍ട്ടിയുടെതാക്കുന്നതായും കെ.സുധാകരന്‍.

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT