Around us

രാജ്യത്തെ പകുതിയോളം ആളുകള്‍ പട്ടിണികിടക്കുമ്പോള്‍ 1000 കോടിയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം ആരെ രക്ഷിക്കാനാണ്'; കമല്‍ ഹാസന്‍

കേന്ദ്രസര്‍ക്കാര്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കുന്നതിനെ വിമര്‍ശിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലായിരിക്കെ എന്തിനാണ് ഇത്രയും തുക ചെലവഴിച്ച് പുതിയ പാര്‍ലമെന്റ് കെട്ടിടം പണിയുന്നതെന്ന് കമല്‍ഹാസന്‍ ചോദിച്ചു.

കൊറോണ വൈറസ് പ്രതിസന്ധിയില്‍ രാജ്യത്തെ പകുതിയോളം ആളുകള്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് പട്ടിണി കിടക്കുമ്പോള്‍, ആരെ രക്ഷിക്കാനാണ് പുതിയ പാര്‍ലമെന്റ് കെട്ടിടമെന്ന് കമല്‍ ഹാസന്‍ ചോദിച്ചു. ചൈനയിലെ പഴയ ഭരണകാലത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു കമലിന്റെ വിമര്‍ശനം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ചൈനയിലെ വന്‍മതില്‍ പണിയുന്നതിനിടെ ആയിരക്കണക്കിന് ആളുകള്‍ മരിച്ചപ്പോള്‍ അത് ജനങ്ങളെ രക്ഷിക്കാനാണെന്നായിരുന്നു ഭരണാധികാരികള്‍ പറഞ്ഞത്. ആരെ രക്ഷിക്കാനാണ് നിങ്ങള്‍ 1000 കോടി രൂപയുടെ പാര്‍ലമെന്റ് മന്ദിരം പണിയുന്നത്. ബഹുമാനപ്പെട്ട പ്രധാമന്ത്രി ഉത്തരം നല്‍കണം', ട്വീറ്റില്‍ കമല്‍ ഹാസന്‍ പറയുന്നു.

Kamal Haasan Attacked Narendra Modi Over New Parliament Project

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT