Around us

'റോം കത്തിക്കൊണ്ടിരിക്കുമ്പോള്‍ വയലിന്‍ വായിക്കരുത്'; കര്‍ഷക സമരത്തില്‍ മോദിക്കെതിരെ കമല്‍ഹാസന്‍

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് നടനും മക്കള്‍നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരുമായി സംസാരിക്കുകയും അവരുടെ പരാതികള്‍ പരിഹരിക്കുകയും ചെയ്യണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. കര്‍ഷകരുമായി ചര്‍ച്ച നടത്തണമെന്നത് രാജ്യത്തിന്റെ ആവശ്യമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ കമന്‍ഹാസന്‍ പറഞ്ഞു.

നിലവിലെ സാഹചര്യങ്ങളെ മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, 'എനിക്ക് വയലിന്റെ ശബ്ദം ഇഷ്ടമാണ്. പക്ഷെ റോം കത്തിക്കൊണ്ടിരിക്കുമ്പോള്‍ വയലിന്‍ വായിക്കരുത്'.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കര്‍ഷകരെ കാണുക, അവരുമായി സംസാരിക്കുക എന്നതാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്. ചര്‍ച്ച നടത്തേണ്ട സമയം അതിക്രമിച്ചതാണ്. ഇനിയെങ്കില്‍ പ്രധാനമന്ത്രി കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകണം, അത് രാജ്യത്തിന് വളരെ പ്രധാനമാണ്. കര്‍ഷക സമരം കൂടുതല്‍ രൂക്ഷമാകുന്നതിന് മുമ്പ് പ്രശ്‌നപരിഹാരം കാണണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.

Kamal Haasan Against Modi Govt Over Farmers’ Protests

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT